കാഞ്ഞിരപ്പുഴ: ഈവര്‍ഷത്തെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഐ.ടി.ഐ. വിദ്യാര്‍ഥി കെ.അനന്ദു കൃഷ്ണയ്ക്ക് ദേശീയതലത്തില്‍ ഒന്നാം റാങ്ക്. ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍ ട്രേഡിലാണ് 1200ല്‍ 1175 മാര്‍ക്ക് നേടി അനന്ദു മികച്ചവിജയം കരസ്ഥമാക്കിയത്. വളരെ കൃത്യതയും സാങ്കേതികമികവും ആവശ്യമായ ഈ വിഭാഗത്തിലെ ഉന്നത വിജയം ഐ.ടി.ഐയ്ക്കും നാടിനും ഒരുപോലെ അഭിമാനമായി. അനന്ദുവിന്റെ നിരന്തരമായ പരിശ്രമ ത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലമാണ് ഈ മികച്ചവിജയമെന്ന് ഐ.ടി.ഐ. അധികൃതര്‍ വ്യക്തമാക്കി. കാരാകുര്‍ശ്ശി പള്ളിക്കുറുപ്പ് കടിയമ്പാല ശ്രീനന്ദനത്തില്‍ കെ.നാരാ യണന്കുട്ടിയുടെയും കെ.ശ്രീജയുടെയും മകനാണ് അനന്ദു കൃഷ്ണ.
