കോട്ടോപ്പാടം : കേരള മുസ്ലിം ജമാഅത്ത് അമ്പാഴക്കോട് സര്‍ക്കിള്‍ കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് സോണ്‍ വൈസ് പ്രസി ഡന്റ് കുഞ്ഞിക്കോയ അന്‍വരി ഉദ്ഘാടനം ചെയ്തു. അമ്പാഴക്കോട് സര്‍ക്കിള്‍ പ്രസിഡന്റ് ഹംസ ബാഖവി അധ്യക്ഷനായി. പി.സി സിദ്ധീഖ് സഖാഫി അരിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. സര്‍ക്കി ള്‍ ജനറല്‍ സെക്രട്ടറി അലവി മദനി, കെ.കെ ഹംസ മുസ്ലിയാര് കണ്ടമംഗലം, അബ്ദുസ്സലാം അല്‍ഹസനി, പി.പി അബ്ദുന്നാസര്‍ വേങ്ങ, മുഹമ്മദാലി സഖാഫി, മജീദ് സഖാഫി, വി.കെ ഉസ്മാന്, ബഷീര്‍ പുറ്റാനിക്കാട്, അസീസ് മുസ്ലിയാര്, അബ്ബാസ് മുസ്ലിയാര് തുടങ്ങിയവര്‍ പങ്കെടുത്തു.
