അലനല്ലൂര്‍:തെരുവുനായ പേവിഷബാധ നിര്‍മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി അലനല്ലൂര്‍ പഞ്ചായത്തില്‍ നൂറ് തെരുവുനായ്ക്കള്‍ക്ക് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നല്കി. അലനല്ലൂര്‍ ഗ്രാമപഞ്ചായത്തും വെറ്ററിനറി ഡിസ്പെന്‍സറിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്.അലനല്ലൂര്‍, കോട്ടപ്പള്ള ടൗണുകളിലുള്പ്പെടെ തെരുവുനായശല്യം അതിരൂ ക്ഷമായ സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ ഈ ഇടപെടലുണ്ടായത്.മാസ് ഡോഗ് വാക്സി നേഷന്‍ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഹബീബുള്ള അന്‍സാരി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം സജിത പങ്കെടുത്തു.

വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50,000 രൂപയാണ് ഇതിനായി പഞ്ചായത്ത് അനുവദിച്ചിരു ന്നത്. വലിയ തോതില്‍ തെരുവുനായ്ക്കളുള്ള പ്രദേശങ്ങള്‍ അതത് വാര്‍ഡ് അംഗങ്ങളുടെ സഹകരണത്തോടെ കണ്ടെത്തി ഹോട്ട്സ്പോട്ടായി തിരിച്ചാണ് ഈ ഭാഗങ്ങളിലെ നായ്ക്കള്‍ക്ക് കുത്തിവെപ്പ് നല്‍കിയത്. ചിറ്റൂരില്‍ നിന്നെത്തിയ എബിസി സംഘത്തിന്റെ സഹായത്തോടെ ശനിയാഴ്ച രാവിലെ ആറുമണിയോടെ തുടങ്ങിയ ദൗത്യം വൈകിട്ട് ആറുമണിയോടെയാണ് പൂര്‍ത്തിയാക്കിയത്. ഡോ. ആനി വി. രാജ്, ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ കെ. സ്മിത, നൂറുന്നിസ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ നൂറോളം തെരുവുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കിയിരുന്നു.