മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാലയുടെ കഴിഞ്ഞ അധ്യയന വര്‍ഷത്തെ പ്രൊഫ. എം.എം. ഗനി അധ്യാപക പുരസ്കാരത്തിന് മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജ് (ഓട്ടോണമസ്) കോള ജിലെ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം പ്രൊഫസര്‍ ഡോ. അജിംസ് പി. മുഹമ്മദ് അര്‍ഹനായി. അധ്യാപന, ഗവേഷണ, അക്കാദമിക, ഭരണനിര്‍വഹണ മേഖലകളിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം.
27 വര്‍ഷത്തെ അധ്യാപന പരിചയമുള്ള ഡോ. അജിംസ് പി. മുഹമ്മദ് ആറ് എം.ഇ.എസ്. കോളജുക ളിലായി 13 വര്‍ഷത്തോളം പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ കോളജുകളുടെ അക്കാദമിക മികവിനും ഭരണപരമായ പുരോഗതിക്കും നേതൃത്വം നല്കിയ അദ്ദേഹം ഉന്നത വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്.ഗവേഷണ മേഖലയിലും മികവ് തെളിയിച്ച അദ്ദേഹം മഹാത്മാഗാന്ധി സര്‍വകലാശാലയിലെ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തില്‍ ഗവേഷണ മാര്‍ഗദര്‍ശിയായി പ്രവര്‍ത്തിക്കുന്നു.
വിവിധ അന്താരാഷ്ട്ര ഗവേഷണ ജേണലുകളിലായി 35 ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരി ച്ചിട്ടുണ്ട്. ഊര്‍ജ സുസ്ഥിരതാ മാനേജ്മെന്റുമായി ബന്ധപ്പെട്ട ഉപകരണത്തിന് പേറ്റന്റും നേടിയി ട്ടുണ്ട്.നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സിലിന്റെ പിയര്‍ ടീം അംഗമായ അദ്ദേഹം വിവിധ സര്‍വകലാശാലകളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായും പ്രവര്‍ത്തിക്കു ന്നു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര നിര്‍ണയം, പാഠ്യപദ്ധതി പരിഷ്കരണം, അക്കാദമിക മികവ്, ഗവേഷണ പ്രോത്സാഹനം തുടങ്ങിയ മേഖലകളിലും സജീവ പങ്കാളിത്തമു ണ്ട്.അധ്യാപന രംഗത്തെ ദീര്‍ഘകാല സേവനത്തിനും ഗവേഷണ സംഭാവനകള്‍ക്കും അക്കാദമി ക നേതൃത്വത്തിനും ലഭിച്ച അംഗീകാരമാവുകയാണ് ഈ പുരസ്കാരം.
