അലനല്ലൂർ: മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണാർത്ഥം കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു.) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകു പ്പിൻ്റെ അംഗീകാരത്തോടെ നടത്തുന്ന സി.എച്ച്. പ്രതിഭാ ക്വിസ് എട്ടാം സീസൺ മണ്ണാർക്കാട് ഉപജില്ലാതല മത്സരം പ്രതിഭകളുടെ വൈജ്ഞാനിക മികവിന്റെയും ബുദ്ധി വൈഭവത്തിന്റെ യും മാറ്റുരക്കലായി.
കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ക്വിസ് മത്സരത്തിൽ നൂറ്റമ്പതിൽപരം പ്രതിഭകൾ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് ഡയറക്ടർ എ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു. ഉപജില്ലാ പ്രസിഡണ്ട് സലീം നാലകത്ത് അധ്യക്ഷത വഹിച്ചു. എ.ഇ.ഒ. സി. അബൂബക്കർ മുഖ്യാതിഥിയായി.
കെ.എസ്.ടി.യു.സംസ്ഥാന ട്രഷറർ സിദ്ദീഖ് പാറോക്കോട് മുഖ്യ പ്രഭാഷണം നടത്തി. ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാർഡ് നേടിയ മണ്ണാർക്കാട് ജി.എം.യു.പി സ്കൂൾ പ്രധാനാധ്യാപിക എം. സബിതയെ ചടങ്ങിൽ ആദരിച്ചു.കെ.എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.ആർ. അലി, ജില്ലാ പ്രസിഡണ്ട് കെ.പി.എ. സലീം, കെ.എസ്.പി.എൽ. ജില്ലാ സെക്രട്ടറി ഹമീദ് കൊമ്പത്ത് എന്നിവർ സമ്മാനദാനം നിർവഹിച്ചു.
കെ.എസ്.ടി.യു. സംസ്ഥാന സെക്രട്ടറി കെ.എ. അബ്ദുമനാഫ്, സംസ്ഥാന വനിത വിംഗ് കൺവീനർ കെ.എം. സാലിഹ, സ്കൂൾ പ്രിൻസിപ്പാൾ എം.പി. സാദിഖ്, കെ.എ.ടി.എഫ്. സംസ്ഥാന വൈസ് പ്രസിഡണ്ട് എം. മുഹമ്മദലി മിഷ്കാത്തി, കെ.എച്ച്.എസ്.ടി.യു. ജില്ലാ സെക്രട്ടറി കെ.എച്ച്. ഫഹദ്, കെ.എസ്.ടി.യു. ഉപജില്ലാ സെക്രട്ടറി പി. മുഹമ്മദലി, പ്രതിഭ ക്വിസ് കൺവീനർ പി. അബ്ദുൽ നാസർ, പി.കെ. നൗഷാദ്, എൻ. ഷാനവാസലി, ടി.പി. മൻസൂർ, കെ. യൂനുസ് സലീം എന്നിവർ പ്രസംഗിച്ചു.
കെ.എം. മുസ്തഫ, കെ.ടി. ഹാരിസ്, കെ.വി ഇല്യാസ്, ഷമീർ മുഹമ്മദ്, കരീം പടിക്കൽ, ജസാർ പാപ്പാട്ട്, കെ. ബഷീർ, തമ്പസും താജ്, സിദാൻ പാറോക്കോട്ട്, ഷാനിർ ബാബു എന്നിവർ നേതൃത്വം നൽകി.
