അലനല്ലൂർ: അലനല്ലൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്.) ഒന്നാം വർഷ വളണ്ടിയർമാർക്കായുള്ള ദ്വിദിന മിനി ക്യാമ്പ് ‘ചുവട് 2016′ സംഘടിപ്പിച്ചു.’എന്റെ ഗാന്ധി’ ശുചീകരണ പ്രവർത്തനങ്ങൾ, ജെൻഡർ പാർലമെന്റ്, ‘സമം സാദരം’ സർവേ, വിവിധ സ്കിൽ സെഷനുകൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. അലനല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയ ആമ്പുകാട് സമത്വ ജ്വാല തെളിയിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു.വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ പി.കെ. ഉഷ,സ്കൂൾ പ്രധാനാധ്യാപകൻ കെ. ഷൗക്കത്തലി, അധ്യാപകരായ ടി. സൗമ്യ, ടി. ഷംന, എം. സജ്ന, രതീഷ്, സുധീഷ്, പി. പ്രകാശ്, വളണ്ടിയർ ലീഡർമാരായ ഷഹീൻ, ആയിഷ ഇഷ എന്നിവർ പ്രസംഗിച്ചു.
