അലനല്ലൂര്‍:എടത്തനാട്ടുകര പടിക്കപ്പാടത്ത് പട്ടാപ്പകല്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ പൂട്ട് തകര്‍ത്ത് ഇരുപതിനായിരം രൂപയോളം വിലവരുന്ന വയറിങ് സമഗ്രികളും മറ്റും മോഷണം നടത്തിയെന്ന കേസില്‍ രണ്ടുപേരെ നാട്ടുകല്‍ പൊലിസ് അറസ്റ്റ് ചെയ്തു.എടത്തനാട്ടുകര സ്വദേ ശികളായ കുവ്വേരി വീട്ടില്‍ നൗഷാദ് (33), ഉമ്മര്‍ എന്നിവരാണ് അറസ്റ്റിലായത്.

നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ പദ്ധതിയ്ക്കായി ഏറ്റെടുത്ത മുഹമ്മദ് എന്നയാളുടെ ഉടമസ്ഥത യിലായിരുന്ന വീട്ടില്‍ തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ഇരുചക്രവാഹനത്തി ലെത്തിയവരില് ഒരാള്‍ പൂട്ടിക്കിടക്കുന്ന വീട്ടിലേക്ക് കയറുന്നതില്‍ പന്തികേട് തോന്നി പ്രദേശവാസിയായ സമീര്‍ ബാബു കാണിച്ച ജാഗ്രതയാണ് മോഷ്ടാവിനെ കുടുക്കിയത്. ഇദ്ദേഹം ഉടന്‍ തന്നെ നാട്ടുകാരെ അറിയിക്കുകയും ഓടിക്കൂടിയവര്‍ വീടുവളയുകയും ചെയ്തു. വീടിന്റെ പിന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷണത്തിനെത്തിയവര്‍ അകത്ത് കടന്നത്. ഉടന്‍ പൊലിസിനെ വിവരം അറിയിച്ചു. പൊലിസെത്തും വരെ നാട്ടുകാര്‍ വീടിന് പുറത്ത് നിലയുറപ്പിച്ചതോടെ മോഷ്ടാവ് അകത്ത് കുടുങ്ങി.തുടര്‍ന്ന് പൊലിസെത്തി വാതില്‍ തകര്ത്താ ണ് നൗഷാദിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഉമ്മറിനെയും പിടികൂടുകയായിരുന്നു.
വീട്ടിനുള്ളിലെ വയറിങ്ങും സ്വിച്ച് ബോര്‍ഡുകളും മുറിച്ചെടുത്ത നിലയിലായിരുന്നു. ഗ്രീന്ഫീല് ഡ് ഹൈവേ നിര്‍മാണത്തിനായി ഏറ്റെടുത്ത പടിക്കപ്പാടത്തെ വീടുകളില്‍ നിന്നും ഇലക്ട്രിക് സാധനങ്ങള്‍ മോഷണം പോകുന്നത് നിത്യസംഭവമാകുന്നതായി നാട്ടുകാര്‍ പറയുന്നു.നിരവധി വീടുകള്‍ കാടുമൂടി ഒഴിഞ്ഞ് കിടക്കുന്നത് സാമൂഹ്യവിരുദ്ധര്‍ തമ്പടിക്കാനിടയാക്കുന്നതായും ആക്ഷേപമുണ്ട്.
