മണ്ണാര്‍ക്കാട്: സ്കൂള്‍വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ വിദ്യാര്‍ഥി മരിച്ചു. കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി പാണ്ടിക്കാട്ടിലെ പാണ്ടിക്കാട്ടില്‍ വീട്ടില്‍ അനില്‍കുമാറിന്റെ മകന് ആദര്‍ശ് (17) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ പയ്യനെടം റോഡില്‍ കല്ലടി കോളജിന് സമീപത്തുവെച്ച് കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു.ഉടന്‍ സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് വട്ടമ്പലത്തെ സ്വകാര്യ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ചൊവ്വാഴ്ച. അമ്മ: സുചിത്ര. സഹോദരി: അനഘ. വിദ്യാര്‍ഥിയുടെ മരണത്തില്‍ അനുശോചിച്ച് ചൊവ്വാഴ്ച സ്കൂളിന് അവധി നല്‍കിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.