മണ്ണാര്‍ക്കാട് ബാലസംഘം മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. സംസ്ഥാന കമ്മിറ്റിയംഗം വിനായക് പ്രസാദ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.ഹരികൃഷ്ണന് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം പി.അഭിനവ് സംഘടന റിപ്പോര്‍ട്ടും, ഏരിയ സെക്രട്ടറി കെ. ചിന്ത പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ കണ്‍വീനര്‍ കെ.സച്ചിദാനന്ദന്, ജില്ലാ കോര്‍ഡിനേറ്റര്‍ കെ.അഭിഷേക്, ജില്ലാ എക്സി ക്യൂട്ടീവ് അംഗം എം.എം ബഷീര്‍, ഏരിയ കണ്‍വീനര്‍ എം.കൃഷ്ണദാസ്, ഏരിയ കോര്‍ഡിനേറ്റര്‍ സുബിന് സുരേഷ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.ആര് നിരഞ്ജന(സെക്രട്ടറി), കെ.പി അഭിജിത്ത് (പ്രസിഡന്റ്), എം.കൃഷ്ണദാസ് (കണ്‍വീനര്‍), സുബിന് സുരേഷ് (കോര്‍ഡി നേറ്റര്‍).
