കോട്ടോപ്പാടം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി. സെക്രട്ടറിയുമായിരുന്ന പി.ജെ പൗലോസിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉമ്മര്‍ മനച്ചിത്തൊടി അധ്യക്ഷനായി. മുതിര്‍ന്ന കോണ്‍ ഗ്രസ് നേതാവ് എ.അസൈനാര്‍ മാസ്റ്റര്‍, ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കളായ സക്കീര്‍ തയ്യില്‍, സി.ജെ രമേശ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, ടി.കെ ഇപ്പു, ഷിഹാബ് കുന്നത്ത്, അസീസ് ചെറുമലയില്‍, പി.പി ഹംസ, അമീന് നെല്ലിക്കുന്നന്‍, അന്‍വര്‍ സാജിത്, അഷറഫ് ഭീമനാട്, നാസര്‍, സമദ് നാലകത്ത്, സലാം, ശ്രീകുമാര്‍ ചള്ളപ്പുറത്ത് എന്നിവര്‍ സംസാരിച്ചു.
