കല്ലടിക്കോട്: എൻ.എസ്.എസ്. മണ്ണാർക്കാട് താലൂക്ക് യൂണിയൻറെ നേതൃത്വത്തിൽ മന്നത്ത് പത്മനാഭന്റെ വെങ്കല പ്രതിമാ ഘോഷയാത്ര നടത്തി.നവീകരിച്ച താലൂക്ക് യൂണിയൻ മന്ദിര ത്തിന്റെ ഒന്നാംനില ഉദ്ഘാടനത്തിനും നായർ മഹാസമ്മേളനത്തിനും മുന്നോടിയായി മന്ദിര ത്തിനുമുന്നിൽ സ്ഥാപിക്കാനുള്ള വെങ്കല പ്രതിമയുടെ ഘോഷയാത്രയാണ് നടന്നത്.
കല്ലടിക്കോട് എൻ.എസ്.എസ്. കരയോഗം ഓഫീസിൽനിന്ന് ആരംഭിച്ച ഘോഷയാത്ര മണ്ണാർക്കാട് താലൂക്ക് യൂണിയൻ ആസ്ഥാനത്ത് സമാപിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് കല്ലടിക്കോട് ശശികുമാർ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സെക്രട്ടറി കെ.എം.രാഹുൽ, എം.കെ. രാമചന്ദ്രൻ നായർ, പി.കെ.സി.നായർ, കെ.വി.സി. മേനോൻ, എം.അജിത് കുമാർ, വി.ജയപ്രകാശ്, ഒ.ദാമോദ രൻ, പരമേശ്വരൻ പിള്ള, പി.ജയരാമൻ, വി.ഹരി മേനോൻ, വി.ഉണ്ണികൃഷ്ണൻ,വനിതാ യൂണിയൻ പ്രസിഡന്റ് ശാന്തമ്മ, സെക്രട്ടറി വിജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി. ഒരാഴ്ച നീളുന്ന ആഘോഷപരിപാടികളുടെ ഭാഗമായി വിവിധ കലാ-സാംസ്കാരിക പരിപാടികളും ആരോഗ്യ സെമിനാറുകളും നടക്കും. ഒക്ടോബർ നാലിന് രാവിലെ ഒമ്പതിന് മണ്ണാർക്കാട് വിജയ് ജ്യോതി ഓഡിറ്റോറിയത്തിലാണ് നായർ മഹാസമ്മേളനം നടക്കുക.
