മണ്ണാര്‍ക്കാട്: സാമൂഹിക മുന്നേറ്റത്തിനും അക്കാദമിക പുരോഗതിക്കും ഐക്യത്തോടെയും കാര്യക്ഷമതയോടെയുമുളള പ്രവര്‍ത്തനം അനിവാര്യമാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ പ്രോവൈസ്ചാന്സ്ലര് ഡോ.പി.റഷീദ് അഹമ്മദ് പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ കോളേജ് ടീച്ചേഴ്സ് (സി.കെ.സി.ടി)സംസ്ഥാന നേതൃക്യാംപ് (കോര്‍ കാബിനറ്റ് ‘ 2026 ) അട്ടപ്പാടി ട്രോബ ഫാം വില്ലേജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈനംദിന പ്രവര്‍ത്തികള്‍ക്കിടയില്‍ നിന്നും മാറി നിര്‍മാണാത്മകമായ എന്ത് പദ്ധതിയാണ് അധികാര പദവികളിലിരുന്നുകൊണ്ട് നമ്മള് വരും കാലത്തിന് വേണ്ടി ഒരുക്കി വെക്കുന്നതെന്ന് ഗൗരവത്തോടെ ആലോചിക്കേണ്ടതുണ്ട്. ഒരുമിച്ചു മുന്നേറിയാല്‍ പതറാതെ മുന്നോട്ട് പോകാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംസ്ഥാന പ്രസിഡന്റ് സി. എച്ച് അബ്ദുല്‍ ലത്തീഫ് അധ്യക്ഷനായി. കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ.എ.ടി അബ്ദുല്‍ ജബ്ബാര്‍, കേരളാ ടെക്നിക്കല്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ.ആര്.എം ശരീഫ് എന്നിവര്‍ പ്രഭാഷണം നടത്തി. കോഴിക്കോട് ലോ കോളേജ് വൈസ് പ്രിന്‍സിപ്പള്‍ ഡോ. മുഹമ്മദ് അനീസ്, എഴുത്തുകാരന് ശരീഫ് സാഗര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി.
സി.കെ.സി.ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജഹ്ഫര്‍ ഓടക്കല്‍,ട്രഷറര്‍ ഡോ.മുജീബ്,സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ.അബ്ദുല്‍ മജീദ് കൊടക്കാട് നെല്ലിക്കുത്ത് ക്യാംപ് ഡയറക്ടര്‍ ഡോ.പി.ടി ബഷീര്‍, ഭാരവാഹികളായ എ.പി അമീന്‍ദാസ്, ഡോ. ബി. സുധീര്‍, ഡോ. റഹ്മത്തുല്ലാ നൗഫല്‍, ഫാസില കണ്ണൂര്‍, ഡോ. നവാല്‍ മുഹമ്മദ് , ഡോ. പി. നജ്മുദ്ദീന്, ഡോ. അബ്ദുല്‍ കയ്യൂം, ഡോ.അബ്ദുല്‍ റഹൂഫ്, ഇ.കെ.അനീസ് അഹമ്മദ് , എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.സി. കെ സി.ടി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍, യൂണിറ്റ് പ്രസിഡന്റ് സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്ക്കരണങ്ങളും നൂതന പ്രവണതകളും ഉള്ക്കൊ ള്ളുന്ന സമഗ്രമായ നയരേഖക്ക് ക്യാംപില്‍ രൂപം നല്കി.
