പാലക്കാട്: റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയില്‍ നിന്ന് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതി മണിക്കൂറുകള്‍ക്കകം റെയില്‍വേ പൊലിസിന്റെ പിടിയിലായി. മലപ്പുറം തിരൂര്‍ ആലത്തിയൂര്‍ സ്വദേശി ഉണ്ണികൃഷ്ണനാണ് (54) അറസ്റ്റിലായത്. ചൊവ്വാഴ്ച പുല ര്‍ച്ചെയായിരുന്നു സംഭവം.കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമിലെ വിശ്രമ മുറിയില്‍ ട്രെയിന്‍ കാത്തിരിക്കുകയായിരുന്ന കോയമ്പത്തൂര്‍ സ്വദേശിയുടെ 20,000 രൂപ വില വരുന്ന മൊബൈല്‍ ഫോണാണ് ഇയാള്‍ കവര്‍ന്നത്.യാത്രക്കാരന്റെ കണ്ണുവെട്ടിച്ച് ഫോണുമായി കടന്നു കളയുകയായിരുന്നു. ഇതിനിടെ, കാരക്കലില്‍ നിന്നും എറണാകുളത്തേക്ക് വരികയായി രുന്ന ടീ ഗാര്ഡന് എക്സ്പ്രസിലെ യാത്രക്കാരിയുടെ പക്കലുണ്ടായിരുന്ന ബാഗ് ഇയാള്‍ പിടിച്ചു വലിക്കാന്‍ ശ്രമിച്ചു. യാത്രക്കാരി ബഹളം വെച്ചതോടെ മറ്റുയാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ തടഞ്ഞുവെക്കുക യായിരുന്നു. പിന്നീട് പാലക്കാട് ജംങ്ഷനില്‍ വെച്ച് പൊലിസ് ഇയാളെ കസ്റ്റഡിയിലെടു ത്തു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കോയമ്പത്തൂര്‍ സ്റ്റേഷനില്‍ വെച്ച് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച വിവരവും രണ്ട് മൊബൈല്‍ ഫോണുകള്‍ കൈവശമുള്ളതും പൊലിസ് കണ്ടെത്തിയത്. റെയില്‍വേ എസ്.ഐ. കെ.ജെ. പ്രവീണ്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ കെ. കൃഷ്ണകുമാര്‍, സുബൈദ, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ സുനില്‍, സിവില്‍ പൊലിസ് ഓഫിസര്‍മാ രായ സോണിയ, ശ്രീഹരി, സുനില്‍കുമാര്‍, പ്രതീഷ്, ആര്.പി.എഫ്. എസ്.ഐ. ബിനോയ് കുര്യന്, എ.എസ്.ഐ. സജി അഗസ്റ്റിന്, ഹെഡ് കോണ്‍സ്റ്റബിള്‍ സവിന്‍, കോണ്‍സ്റ്റബിള്‍ മനോജ് എന്നിവ രും അന്വേഷണസംഘത്തിലുണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെ യ്തു.അടുത്തകാലത്തായി ട്രെയിനില്‍ മൊബൈല്‍ ഫോണുകള്‍ മോഷണം പോയസംഭവ ങ്ങളില്‍ പ്രതിക്ക് പങ്കുണ്ടോയെന്നതും സംബന്ധിച്ചും റെയില്‍വേ പൊലിസ് അന്വേഷിക്കുന്നുണ്ട്.
