മണ്ണാര്‍ക്കാട്:അട്ടപ്പാടിയില്‍ വെച്ച് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മധ്യവയ്സ്ക മരിച്ചു. മണ്ണാര്‍ക്കാട് നായാടിക്കുന്ന് ഉപ്പോടന് വീട്ടില്‍ ഹംസയുടെ ഭാര്യ ബുഷറ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ ചീരക്കടവ് ഭാഗത്തുവെച്ചായിരുന്നു സംഭവം. മകന് ഫാസിലുമൊത്തി അട്ടപ്പാടി കാണാനെത്തിയതായിരുന്നു ബുഷറ. ചീരക്കടവ് ഭാഗത്ത് നിന്നും ഭവാനിപ്പുഴ കടന്നെത്തിയ കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആദ്യം കൂക്കംപാളയം സ്വകാര്യ ആശുപത്രിയിലും പിന്നീട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.