പാലക്കാട്: 11-ാമത് ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി തദ്ദേശ സ്വയംഭരണ അധ്യക്ഷര്‍ക്കായി സംഘടിപ്പിച്ച സെമി നാര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു ഉദ്ഘാടനം ചെയ്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആഗ്നസ് ക്ലീറ്റസ് അധ്യക്ഷയായി. ‘തദ്ദേശ സ്വയംഭരണ സ്ഥാപ നങ്ങളും ഭാരതീയ ചികിത്സാ വകുപ്പും’ വിഷയത്തില്‍ നടന്ന സെമിനാറില്‍ എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ എം രാമന്‍കുട്ടി, കൊപ്പം ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര് രമ്യ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.കെ. ഷീല ദേവി, വടക്കഞ്ചേരി പ്രോഗ്രാം കണ്‍വീനര്‍ ഡോ. കെ.കെ സന്തോഷ്, ജില്ലാ ഓഡിറ്റ് ഓഫീസ് സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍ കന്തസ്വാമി ഐ, തെങ്കര ഗവ. ആയുര്‍വേദ ആശുപത്രി സി.എം.ഒ ഡോ. പി.എം ദിനേഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
