മണ്ണാര്‍ക്കാട്: അഷ്ടമിരോഹിണി നാളില്‍ അണിഞ്ഞൊരുങ്ങിയെത്തിയ ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നഗരത്തെ മറ്റൊരു അമ്പാടിയാക്കി മാറ്റി. ബാലഗോകുലത്തിന്റെ നേതൃത്വത്തി ല്‍ നടന്ന മഹാശോഭായാത്ര നഗരത്തിന്റെ മനംകവര്‍ന്നു. അരകുര്‍ശ്ശി, വടക്കുമണ്ണം, നടമാളിക, പത്തുകുടി, തോരാപുരം, കാഞ്ഞിരംപാടം, പോത്തോഴിക്കാവ് എന്നിവടങ്ങളില്‍ നിന്നായി നൂറില ധികം ഉണ്ണിക്കണ്ണന്മാടൊപ്പം ഗോപികാനൃത്തം, നിശ്ചലദൃശ്യങ്ങള്‍ എന്നിവയുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലിന് ധര്മ്മര്കോവില് ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ അധ്യാത്മിക പ്രഭാഷക രുഗ്മണി വാരസ്യാര് ഭാരതാംബയുടെ പതാക വിശ്വാവേതകിന് കൈമാറിയതോടെ യാണ് ശോഭയാത്ര ആരംഭിച്ചത്.ആല്‍ത്തറ വടക്കുമണ്ണം റോഡ് വഴി മുമ്മൂര്‍ത്തി ക്ഷേത്രത്തില്‍ സമാപിച്ചു. ക്ഷേത്രാങ്കണത്തില്‍ ഉറിയടിയും, ഗോപികാനൃത്തവും നടന്നു. രാകേഷ് ഭീമനാട് ജന്മാഷ്ടമി സന്ദേശം നല്കി. പ്രസാദവിതരണവുമുണ്ടായി. ബാലഗോകുലം ജില്ലാ സംഘടന സെക്രട്ടറി ടി.എസ് സുനില്‍, ജില്ലാ കാര്യദര്‍ശി പി.എസ് സരീഷ്, ശ്രീകൃഷ്ണജയന്തി സ്വാഗത സംഘം അധ്യക്ഷന്‍ അഡ്വ.പി.എം ജയകുമാര്‍, താലൂക്ക് അധ്യക്ഷ പുഷ്പവല്ലി രഘുനാഥ്, എച്ച്.കെ കൃഷ്ണന്, കെ.കൃഷ്ണദാസ്, യോഗാചാര്യന് സന്തോഷ് മണ്ണാര്‍ക്കാട്, ബാലകൃഷ്ണന്, എ.ശ്രീനിവാസന്, മോഹനകൃഷ്ണന്, രഘുനാഥന് എന്നിവര്‍ നേതൃത്വം നല്കി.
