പാലക്കാട്: റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേരെ റെയില്‍ വേ പൊലിസ് പിടികൂടി. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശികളായ സൂര്യ (28), അര്ജുന് ബാബു (32) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ബുധനാഴ്ച വൈകിട്ട് പാലക്കാട് റെയില്‍വേ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ വെച്ചായിരുന്നു സംഭവം.

ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ സഹോദരങ്ങളെ ട്രാക്കിലേ ക്ക് ഉയരത്തില്‍ നിന്നും തള്ളിയിടുക യും ഇടിവള കൊണ്ട് ഇടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സഹോദരങ്ങളില്‍ ഒരാള്‍ക്ക് വലതു കണ്ണിന് സാരമായി പരിക്കേറ്റു. മുഖത്തെ എല്ലിനും ഗുരുതര പരിക്കുണ്ട്. റെയില്‍വേ പൊലിസ് സമയബന്ധിതമായി ഇടപെട്ട് ഇയാളെ ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലിസിനെ കണ്ട് രക്ഷ പ്പെടാനൊരുങ്ങിയ പ്രതിക ളെ ധോണി റോഡില്‍വെച്ച് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണിയുണ്ടാക്കുന്ന ആളു കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പാലക്കാട് റെയില്‍ വേ പൊലിസ് അറിയിച്ചു.
