പാലക്കാട്: ജില്ലയിലെ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളില്‍ നീതി ലഭ്യമാക്കുന്നതിന് സുപ്രീം കോടതിയുടെ കീഴിലുള്ള മീഡിയേഷന് ആന്‍ഡ് കണ്‍സീലിയേഷന്‍ പ്രോജക്ട് കമ്മിറ്റി യും നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സംയുക്തമായി ‘മീഡിയേഷന് ഫോര്‍ ദി നേഷന്‍ 3.0’ കാംപെയിന് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിക്കുന്ന കാംപെയി ന് 90 ദിവസം നീണ്ടുനില്‍ക്കും. വൈവാഹിക കേസുകള്‍, വാഹന അപകട നഷ്ടപരിഹാര കേസു കള്‍, ഗാര്‍ഹിക അതിക്രമ കേസുകള്‍, ചെക്ക് ബൗണ്‍സ് കേസുകള്‍, വാണിജ്യ തര്‍ക്കങ്ങള്‍, സര്‍വീസ് വിഷയങ്ങള്‍, ഉപഭോക്തൃ തര്‍ക്കങ്ങള്‍, പാര്ട്ടീഷന് കേസുകള്‍, കടം വീണ്ടെടുക്കല്‍ കേസുകള്‍, ഒഴിപ്പിക്കല്‍ കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍ തുടങ്ങിയവ മധ്യസ്ഥതയി ലൂടെ തീര്‍പ്പാക്കുന്നതാണ്. കക്ഷികളുടെ സൗകര്യാര്‍ഥം സൗജന്യമായി മീഡിയേറ്റര്‍ നേരിട്ടും ഓണ്‍ലൈനിലൂടെയും മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തും. കേസ് തീര്‍പ്പാക്കുകയാണെങ്കില്‍ കോടതി യില്‍ അടച്ച ഫീസ് തിരികെ ലഭിക്കും.
