മണ്ണാര്‍ക്കാട്: അഗ്രി ടാഗ് പിന്‍വലിക്കുക, കര്‍ഷകര്‍ക്ക് നെല്ല് സംഭരണവില ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും കേന്ദ്ര കേരള സര്‍ക്കാരുകളുടേത് കര്‍ഷ ദ്രോഹ നയങ്ങളാണെന്നാരോ പിച്ചും കേരള കര്‍ഷക സംഘം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേ റ്റ് അംഗം കെ.സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ഏരിയ സെക്രട്ടറി എസ്.ആര് ഹബീബുള്ള, ആലിക്കല്‍ കുമാരന്, പി.ജി വത്സന്, രമാസുകുമാരന്, കെ.മോഹന്‍ദാസ്, കെ. ഹമീദ്, എം.അച്യുതന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്കി.
