അലനല്ലൂര്‍: അലനല്ലൂര്‍-കൊടിയംകുന്ന് റോഡില്‍ വെള്ളിയാര്‍ പുഴയ്ക്ക് കുറുകെ കണ്ണംകുണ്ട് കടവില്‍ പുതിയ പാലം നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാന്‍ ബി കണ്‍സ്ട്രക്ഷന്‍സ് കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരി ക്കുന്നത്. 18 മാസമാണ് പദ്ധതിയുടെ പൂര്‍ത്തീകരണ കാലാവധി.
നിലവിലുള്ള കോസ്വേയുടെ നീരൊഴുക്കിന്റെ മുകള്‍ഭാഗത്തായാണ് 17.25 മീറ്റര്‍ വീതമുള്ള മൂന്ന് സ്പാനുകളിലായി ആകെ 54 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുന്നത്. വിലങ്ങനെ താങ്ങോടുകൂടിയ മൂന്ന് ഗ്രിഡര്‍ ബീം സ്ലാബുകളാണ് പാലത്തിലുണ്ടാവുക.7.5 മീറ്ററില്‍ വാഹനപാതയും ഇരുവശങ്ങളില്‍ 1.5 മീറ്ററില്‍ നടപ്പാതയും നിര്‍മിക്കുന്ന രീതിയിലാണ് രൂപകല് പ്പന.അലനല്ലൂര്‍ ഭാഗത്തുനിന്ന് പ്രവേശിക്കാന്‍ റാംപും അപ്രോച്ച് റോഡിന്റെ ഇരുവശങ്ങളിലും ഉയര്‍ന്ന നടപ്പാതയും ഒരുക്കും.പുഴയുടെ തീരം സംരക്ഷിക്കാന്‍ പാലത്തിന്റെ തൂണുകളുടെ വശ ങ്ങളില്‍ കോണ്‍ക്രീറ്റ് ഭിത്തിയും നിര്‍മിക്കുന്ന തരത്തിലാണ് രൂപരേഖയുള്ളത്.
പാലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ മാസത്തില്‍ ആരംഭിക്കുന്നതിന് ആവശ്യമായ നടപ ടികള്‍ വേഗത്തിലാക്കാന്‍ സ്ഥലം എം.എല്‍.എയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസു ദ്ദീനും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറും ചേര്‍ന്ന് നടത്തിയ ഉന്നതതല യോഗത്തി ന്റെ പശ്ചാത്തലത്തിലാണ് ടെന്‍ഡര്‍ നടപടി വേഗത്തില്‍ പൂര്‍ത്തിയായത്.കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും സ്ഥലം ഏറ്റെടുപ്പും മറ്റു സാ ങ്കേതിക തടസ്സങ്ങളും കാരണം പാലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് വിവിധ ഘട്ടങ്ങളിലായി മറ്റ് സാങ്കേതിക തടസ്സങ്ങള്‍ നീക്കാനും അതുപോലെതന്നെ ആവശ്യമായ തുക അനുവദിക്കുകയും മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. റോഡ് പൂര്‍ത്തീകരിച്ച കമ്പനിക്ക് തന്നെയാണ് പാലം നിര്‍മാണത്തിനും കരാര്‍ നല്‍കിയിട്ടുള്ളത്.
കണ്ണംകുണ്ട് പാലത്തിന്റെ നിര്‍മാണത്തിനായി 14.14 കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു. പദ്ധതിയുടെ എസ്റ്റിമേറ്റ് സാങ്കേതിക അനുമതിക്കായി സമര്‍പ്പിക്കുകയും സ്ഥലമേ റ്റെടുപ്പിനായി 1.18 കോടി രൂപ റവന്യൂ വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു. സ്ഥലമേറ്റെടുക്കു ന്നതിനുള്ള നടപടിക്രമങ്ങളിലാണ് റവന്യൂ വകുപ്പ്. കൂടാതെ കോട്ടയത്തുള്ള കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസസിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് സാമൂഹ്യപ്രത്യാഘാത പഠനം നടത്തി അന്തിമ റിപ്പോര്‍ട്ട് വിദഗ്ധ സമിതിക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.പാലം യാഥാര്ഥ്യമാകുന്നതോ ടെ പ്രദേശവാസികളുടെ ദീര്‍ഘകാലത്തെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നതിനൊപ്പം മണ്ണാ ര്‍ക്കാട് മേഖലയിലെ ഗതാഗത സൗകര്യങ്ങള്‍ക്കും വികസന മുന്നേറ്റത്തിനും വലിയ പിന്തുണയാ കും. പദ്ധതിയുടെ തുടര്‍നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി നിര്‍മാണം അടിയന്ത രമായി ആരംഭിക്കുന്നതിനും മന്ത്രി എന്‍. ഷംസുദ്ദീന് നിര്‍ദേശം നല്കി.
