പാലക്കാട്: പൊതുജനങ്ങള്‍ക്ക് നല്‍കേണ്ട സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യ മാക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണെന്ന് ജില്ലാ കലക്ടര്‍ കെ.സുധീര്‍ പറഞ്ഞു. ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.നിയമവും നടപടിക്രമങ്ങളും കൃത്യമായി പാലിക്കണമെന്നും അര്‍ഹരായവര്‍ക്ക് നിയമാനുസൃത സേവനം നല്കുന്നതില് വൈമനസ്യം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത ക്വാറി പ്രവര്‍ത്തനം, റീസര്‍വേ, ജാതി സര്‍ട്ടിഫിക്കറ്റിലെ അപാകതകള്‍, ഡാമില്‍ നിന്നും അനധികൃത മണ്ണെടുപ്പ്, കെ.എസ്.ആര്.ടി.സി സര്‍വീസിലെ പ്രശ്നങ്ങള്‍, വിവിധ അനു മതികള് നല്‍കുന്നതിലെ കാലതാമസം തുടങ്ങി വിവിധ വിഷയങ്ങളില്‍ 13 പരാതികള്‍ സമിതി യില്‍ ലഭിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷ ന് ബ്യൂറോ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് യു.ശ്രീജിത്ത്, കമ്മിറ്റി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
