ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു
പാലക്കാട്: ജില്ലയില്‍ വിവിധ ഇടങ്ങളില്‍ ഉണ്ടാകുന്ന റോഡപകടങ്ങള്‍ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കവിഭാഗ വകുപ്പ് മന്ത്രി കെ.എ തുളസി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയപാതകള്‍ ഉള്‍പ്പെടെയുള്ള റോഡുകളിലെ കുഴികള്‍ നികത്താനും നിര്‍മാണത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഉദ്യോഗസ്ഥര്‍ നടപടി എടുക്കണ മെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവിധ തസ്തികളില്‍ ഒഴിവുകള്‍ നികത്തണമെന്ന് വി.കെ ശ്രീകണ്ഠന് എം.പി നിര്‍ദേശിച്ചു. കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ് റോഡ് നിര്‍മാണം വേഗ ത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലമ്പുഴ ദേശീയോദ്യാന നവീകരണം ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കാനും ഉദ്യാനപരിസരം നവീകരിക്കാന്‍ പ്രപ്പോസല്‍ തയ്യാറാക്കണമെ ന്നും എ പ്രഭാകരന് എം.എല്‍.എ ആവശ്യപ്പെട്ടു.മുണ്ടൂര്‍-തൂത റോഡിലെ അപകടങ്ങള്‍ നിയന്ത്രി ക്കാന്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് പി മമ്മിക്കുട്ടി എം.എല്‍.എ ആവശ്യപ്പെട്ടു. ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെ സഞ്ചരിക്കുന്ന പാലക്കാട്-പൊള്ളാച്ചി റോഡിലെ കുഴികള്‍ അടിയന്തരമാ യി അടയ്ക്കണമെന്ന ആവശ്യവും സുമേഷ് അച്ചുതന് എം.എല്‍.എ ഉന്നയിച്ചു.
കരിമ്പ കപ്പടത്ത് ലാന്‍ഡ് ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെട്ട 12 ആദിവാസി ഗുണഭോക്താക്കള്‍ക്കും വേമ്പ്ര മലമേടിലെ 15 കുടുംബങ്ങള്‍ക്കും പട്ടയം നല്കാന് തീരുമാനമായി. അട്ടപ്പാടി റോഡ് നിര്‍മാണ ചുമതലയുള്ള കരാറുകാരനെ മാറ്റി തുടര്‍നടപടി വേഗത്തിലാക്കും. പറമ്പിക്കുളം പൂപ്പാറയിലെ 56 കുടുംബങ്ങള്‍ക്ക് വൈദ്യുതി എത്തിക്കാനും വടകരപ്പതി റെഗുലേറ്ററിന്റെ പ്രവൃത്തി കെ.ഐ.ഐ.ഡി.സി ചുമതലയില്‍ നിന്ന് ചിറ്റൂര്‍പുഴ ഇറിഗേഷന്‍ വകുപ്പിന് കൈമാ റിയതായും അറിയിച്ചു. മൂലത്തറ വലതുകര കനാല്‍ പ്രവൃത്തി 84% പൂര്‍ത്തിയായതായും കനാല്‍ ആരംഭിക്കുന്ന 270 മീറ്റര്‍ ഭാഗത്തെ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാക്കി കനാലിന്റെ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാനും തീരുമാനമായി. വാളയാര്‍ ഡാമില്‍ നിന്ന് അനധികൃതമായി ജെ.സി.ബി ഉപയോഗിച്ച് മണലിന്റെ തുക നിശ്ചയിച്ച് ഈടാക്കാനും ധാരണയായി. മലമ്പുഴ പട്ടികവര്‍ഗ സഹകരണ സംഘത്തിന് കീഴിലെ ഭൂമി കൈയേറ്റം പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും.
പട്ടാമ്പി- കുളപ്പുള്ളി റോഡ് അറ്റകുറ്റപ്പണി, ചെര്‍പ്പുളശ്ശേരി സമഗ്ര കുടിവെള്ള പദ്ധതി, കൊടുമ്പ് പാളയം പാലം പ്രവൃത്തി എന്നിവ പൂര്‍ത്തിയാക്കാനും തീരുമാനമായി. ചിറ്റൂരിലെ 18 ഫ്ളഡ് റോഡുകളുടെ നവീകരണം, പട്ടാമ്പി സെന്‍ട്രല്‍ ഓര്‍ച്ചാഡ് പരിപാലനം, അംബേദ്കര്‍ ഗ്രാമ പദ്ധതി യുടെ പ്രവര്‍ത്തനങ്ങള്‍, ജല്‍ജീവന്‍ മിഷന് പ്രവൃത്തിയുടെ ഭാഗമായി തകര്‍ന്ന ആര്യങ്കാവ് തിരുവാഴിയോട് റോഡ് പൂര്‍വസ്ഥിതിയിലാക്കല്‍, ശ്രീകൃഷ്ണപുരം ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന തമിഴ് കുടുബങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കല്‍ തുടങ്ങിയ വിഷയ ങ്ങള് ചര്‍ച്ച ചെയ്തു.
ജില്ലാ കലക്ടര്‍ കെ. സുധീര്‍ അധ്യക്ഷനായി. എ.ഡി.എം എ അബ്ദുല്‍ ലത്തീഫ്, ആര്.ഡി.ഒ കെ ദേവകി, ഡെപ്യൂട്ടി കലക്ടര്‍ എല്‍.എ മുഹമ്മദ് റാഫി, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ നൈനാന്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
