അലനല്ലൂര്‍: അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അംഗങ്ങള്‍ക്ക് 2025-26 സാമ്പത്തിക വര്‍ഷ ത്തില്‍ 20% ലാഭ വിഹിതം നല്കാന് തീരുമാനിച്ചു.അലനല്ലൂരിലുള്ള ബാങ്കിന്റെ ഹെഡ് ഓഫി സില് ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
സേവനപാതയില്‍ 80 വര്‍ഷം പൂര്‍ത്തീകരിച്ച ബാങ്ക് മെമ്പര്മാര്ക്കിടയില് 280 കോടിയോളം വായ്പ വിതരണം ചെയ്തിട്ടുണ്ട്.കേരള ബാങ്കിന്റെ സഹായത്തോടെ 40 കോടി രൂപയാണ് കാര്‍ഷിക ആവ ശ്യങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം വായ്പ നല്‍കിയത്. 2025 -26 വര്‍ഷത്തില്‍ ഒരു കോടിയില്‍ പരം രൂപ പ്രവര്‍ത്തന ലാഭം കൈവരിക്കാനും ബാങ്കിനായി. ബാങ്കിന്റെ കര്‍ക്കിടാംകുന്ന് ശാഖക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാനും ഉദ്ദേശിക്കുന്നു. 80 ലക്ഷത്തോളം രൂപ കുടിശ്ശിക നിര്‍മാര്‍ജ്ജന യജ്ഞ ത്തിന്റെ ഭാഗമായി ആശ്വാസ് 2026-ലൂടെ സഹകാരികളായ നിര്‍ധനര്‍ക്കും നിരാലംബര്‍ക്കും ഒഴിവാക്കി നല്കി.
പി.പി കെ മുഹമ്മദ് അബ്ദുറഹിമാന് പ്രസിഡന്റും ശ്രീ പി ശ്രീനിവാസന് സെക്രട്ടറിയുമാണ്. യോഗത്തില്‍ വൈസ് പ്രസിഡന്റ് അബ്ദുള്ള മാസ്റ്റര്‍ അധ്യക്ഷനായി. ഡയറക്ടര്‍മാരായ ടി. രാജ കൃഷ്ണന്, എം.ശ്രീധരന്, വി. ഉസ്മാന്, ടി.ബാലചന്ദ്രന്, ഇ.ബിന്ദു മുന്‍ ഡയറക്ടര്‍മാരായ പി.മുസ്തഫ, അബ്ദുള്‍ കരീം, ഗോപാലകൃഷ്ണന്, സുരേഷ് കുമാര്‍, രാമകൃഷ്ണന് മാസ്റ്റര്‍, സഹകാരികള്‍ ജീവന ക്കാര് എന്നിവര്‍ പങ്കെടുത്തു.
