കോട്ടോപ്പാടം: തിരുവിഴാംകുന്ന് മേഖലയില്‍ കാട്ടാനകളുള്പ്പടെയുള്ള വന്യജീവി ശല്യം വര്‍ധി ക്കുന്ന സാഹചര്യത്തില്‍ അമ്പലപ്പാറ കേന്ദ്രീകരിച്ച് ആര്.ആര്.ടിയുടെ ഒരു യൂണിറ്റ് ആരംഭിക്കു ന്നതിന് വനംവകുപ്പ് അധികൃതര്‍ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ തിരുവിഴാംകുന്ന്, കാപ്പുപറമ്പ്, അമ്പലപ്പാറ, ഇരട്ടവാരി, കരടിയോട്, പുളിക്കലടി, പൂളക്കുന്ന്, വലിയപാറ തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടാന കളും മറ്റുവന്യജീവികളുമെത്തുന്നതിനാല് ജനങ്ങള്‍ കടുത്തഭീതിയിലും ആശങ്കയിലുമാണ് കഴിയുന്നത്. കഴിഞ്ഞദിവസം തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രം വളപ്പില്‍ നിലയു റപ്പിച്ച കാട്ടാനകളെ തുരത്തിയിട്ടും ഇവ ഫാമിലേക്ക് തന്നെ തിരിച്ചെത്തുന്ന സ്ഥിതിയാണുണ്ടായ ത്. ഫാമില്‍ തമ്പടിച്ച കാട്ടാനകള്‍ സമീപത്തെ കാപ്പുപറമ്പ്, അമ്പലപ്പാറ, ഇല്ലിക്കല്‍മല ഭാഗങ്ങളി ലെത്തി വ്യാപകമായി കൃഷിനശിപ്പിക്കുകയും ചെയ്തു.
ഇല്ലിക്കല്‍ മലയോട് ചേര്‍ന്ന് എ.എല്‍.പി. സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയില്‍ ആനകള്‍ നിലയു റപ്പിച്ചതുകാരണം രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളിലേക്ക് വിടാനും ഭയപ്പെടുന്നു. മേഖലയില്‍ താമസിക്കുന്ന കര്ഷകരുള്പ്പടെയുള്ള ജനങ്ങള്‍ വലിയ ഭീതിയോടെയാണ് ദിവസങ്ങള്‍ തള്ളിനീ ക്കുന്നത്.ഈസാഹചര്യത്തില്‍ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ഉമ്മര്‍ മനച്ചിത്തൊടി അധ്യക്ഷനായി. മണികണ്ഠന് വടശ്ശേരി, ബാബു കാപ്പു പറമ്പ്, സിജാദ് അമ്പലപ്പാറ, എ.ദീപ, സാനിര്‍ മണലടി, ഹുസൈന് താഴത്തേതില്‍, ഇസ്മായില്‍ മാട്ടാന്‍, സക്കറിയ ജോസഫ്, പി.കെ ഉസ്മാന്, ഒ.ഷാനവാസ്, അസൈനാര്‍ മണലടി, രുഗ്മണി പുത്തന്‍വീട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
