മണ്ണാര്‍ക്കാട്: നല്ലരീതിയില്‍ പോയിരുന്ന നഗരസഭയില്‍ കഴിഞ്ഞദിവസമുണ്ടായ സംഭവങ്ങള്‍ക്ക് ഉത്തരവാദി സെക്രട്ടറിയാണെന്ന് യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസമല്ലാതെ, ഐക്യത്തോടെ മുന്നോട്ട് പോകുന്ന കൗണ്‍സിലര്‍മാരെ സെക്രട്ടറി രണ്ടുതട്ടിലാക്കിയെന്നും ഇവര്‍ പറഞ്ഞു.
സെക്രട്ടറിയെ യോഗം സംബന്ധിച്ച് അറിയിച്ചില്ലെന്ന കാരണം പറഞ്ഞാണ് കഴിഞ്ഞദിവസം നഗരസഭയില്‍ പ്രശ്നമുണ്ടായത്. കൗണ്‍സില്‍ യോഗം വിളിക്കാന്‍ അധികാരപ്പെട്ടവര്‍ ചെയര്‍പേ ഴ്സണും സെക്രട്ടറിയുമാണ്. സെക്രട്ടറി ലോഗിന്‍ നല്‍കിയാലെ യോഗം വിളിക്കാന്‍ പറ്റൂ. ഇങ്ങി നെ നല്കമ്പോഴെ, കെ-സ്മാര്‍ട്ടിലൂടെ കൗണ്‍സിലര്‍മാര്‍ക്ക് സന്ദേശം ലഭിക്കൂ. ജൂലൈ 23-ന് യോഗം നിശ്ചയിച്ചതായി 20-ന് കൗണ്‍സിലര്‍മാര്‍ക്ക് സന്ദേശം ലഭിച്ചിരുന്നുവെന്നും സെക്രട്ടറി അറിയാ തെ ഇതെങ്ങിനെ വരുമെന്നും കൗണ്‍സിലര്‍മാര്‍ ചോദിച്ചു.
യോഗം നടത്തിക്കൊണ്ട് പോകേണ്ടതും, നിര്‍ദേശങ്ങള്‍ നല്കേണ്ടതുമായ ഉദ്യോഗസ്ഥന് ഇത്തര മൊരു നിലപാടല്ല സ്വീകരിക്കേണ്ടത്. അദ്ദേഹത്തില്‍ നിന്നുണ്ടായ സമീപനം വേദനയുണ്ടാക്കി. ഭരണസമിതിക്ക് സെക്രട്ടറിയുമായി അഭിപ്രായവ്യത്യാസമില്ല. നഗരസഭയിലെ വികസനകാര്യങ്ങ ള്‍ ചര്‍ച്ച ചെയ്യേണ്ട പലയോഗത്തിലും സെക്രട്ടറി വരാറില്ല. പകരം ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല നല്‍കുകയാണ് ചെയ്യുക. താലൂക്ക് ആശുപത്രിയിലേക്കുള്ള മരുന്ന്, ഡയാലിസിസ് രോഗികള്‍ക്കു ള്ള കിറ്റ് ഉള്‍പ്പടെയുള്ള ജനകീയ ആവശ്യങ്ങളാണ് അന്നത്തെ അജണ്ടകളില്‍ ഉള്‍പ്പെടുത്തിയിരു ന്നത്. എന്നാല്‍ യോഗം നടക്കരുതെന്ന അജണ്ടയാണ് പ്രതിഷേധങ്ങളില്‍ പ്രതിഫലിച്ചത്. കൗണ് സില് നടക്കാനുള്ള പ്രയത്നമാണ് ഭരണപക്ഷ കൗണ്സിലര്മാര്മാരില് നിന്നുണ്ടായതെന്നും കയ്യേറ്റം നടന്നിട്ടില്ലെന്നും ഭരണയു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി.
വിഷയത്തില്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ വെല്ലുവിളി തരംതാഴ്ന്നതായി പോയെന്നും ഇവര്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന, വൈസ് ചെയര്‍പേഴ്സണ്‍ കെ.ബാലകൃഷ്ണന്, മറ്റു കൗണ്‍സിലര്‍മാരായ കെ.സി അബ്ദുറഹ്മാന്, സീന ശശി, ഫസലു റഹ്മാന്, കെ.ഷൗക്കത്തലി തുടങ്ങിയവരും പങ്കെടുത്തു.
