അലനല്ലൂര്‍: പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും, വിവിധ സ്കോളര്‍ഷിപ് ജേതാ ക്കളെയും പടകാളിപ്പറമ്പ് നമ്മള് റെസിഡന്‍ഷ്യല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അനു മോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹബീബുള്ള അന്‍സാരി ഉദ്ഘാടനം ചെയ്തു. സലാം വാഴയില്‍ അധ്യക്ഷനായി. ചടങ്ങില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും എല്‍.എസ്.എസ്., യു.എസ്.എസ്. ജേതാക്കളെയും ചടങ്ങില്‍ മൊമെ ന്റോ നല്കി ആദരിച്ചു. നിയാസ് കൊങ്ങത്ത്, പി.സുഹൈല്‍, എം.ഷാഹിദ്, പി.മോഹനന്, യൂസഫ് ചോലയില്‍, എം.വിജയകുമാര്‍, കെ.എം സിറാജ് തുടങ്ങിയവര്‍ സംസാരിച്ചു.
