എടത്തനാട്ടുകര: പൊതുപരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെയും വവിധ സ്കോളര്‍ഷിപ് ജേതാക്കളെയും അനുമോദിക്കുന്നതിനായി തരകന് സര്‍വീസ് സൊസൈറ്റി എടത്തനാട്ടുകര സംഘടിപ്പിച്ച വിജയോത്സവവും സമുദമായ സംഗമവും കൊടിയംകുന്നിലുള്ള ഓഫിസില്‍ നട ന്നു. ടി.എസ്.എസ്. പ്രസിഡന്റ് വി.തേവരുണ്ണി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി സി.കൃഷ്ണദാസ് അധ്യക്ഷനായി. ചടങ്ങില്‍ ഈവര്‍ഷത്തെ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍, സി.എം. കിഡിസ്, എന്‍.എം.എം.എസ്. സ്കോളര്‍ഷിപ് ജേതാക്കള്‍ കൂടാതെ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വിദ്യാര്‍ഥികളെ യും ഉപഹാരം നല്കി ആദരിച്ചു. പി.വി ജയപ്രകാശ് മാസ്റ്റര്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ശശികുമാര്‍ പടിഞ്ഞാറുവീട്ടില്‍ സമുന്നതിയെ കുറിച്ച് ക്ലാസെടുത്തു. ട്രഷറര്‍ പി.ജയശങ്കരന്‍ മാസ്റ്റര്‍, രാധാകൃഷ്ണന് മാസ്റ്റര്‍ നാഗമ്പ്രാത്ത്, അഡ്വ.മോഹനകണ്ണന്‍ കോടിക്കണ്ണത്ത്, മുരളീധരന് പാതിരമണ്ണ എന്നിവര്‍ സംസാരിച്ചു. എക്സിക്യുട്ടിവ് കമ്മിറ്റിയുടെ വിപുലീകരണപ്രഖ്യാപനവും നടന്നു.
