മണ്ണാര്‍ക്കാട്: പൊതുവിഭാഗത്തിലുള്ള വെള്ള (എന്‍.പി.എന്‍.എസ്.), നീല(എന്‍.പി.എസ്.) റേഷന്‍ കാര്‍ഡുകളില്‍ നിന്ന് മുന്‍ഗണനാ വിഭാഗത്തിലെ പിങ്ക് റേഷന്‍ കാര്‍ഡുകളിലേക്ക്(പി. എച്ച്.എച്ച്.) തരം മാറ്റുന്നതിനായി അര്‍ഹരായ കുടുംബങ്ങളില്‍ നിന്നും പൊതുവിതരണ വകുപ്പിലേക്ക് അപേക്ഷ നല്‍കുന്നതിന് ഇനി 4 ദിവസം കൂടി. അപേക്ഷിക്കുന്ന അര്‍ഹരായ എല്ലാവര്ക്കും മുന്‍ഗണനാ( പി എച്ച് എച്ച്) റേഷന്‍ കാര്‍ഡ് അനുവദിച്ച് നല്കും്. ആവശ്യമായ രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍(ecitizn.civilsu pplieskerala.gov.in) എന്ന വെബ്സൈറ്റ് വഴിയോ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491 2505541.
