ഇന്റഗ്രേറ്റഡ് പി.ജി. ക്യാപ് 2026 റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാല 2026 – 27 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ രണ്ടാം അലോട്ട്മെന്റിന് ശേഷം നിലനിൽക്കുന്ന ഒഴിവുകളിലേക്ക് പ്രവേശനം നടത്തുന്നതിനുള്ള ( ലേറ്റ് രജിസ്ട്രേഷൻ ചെയ്തവരുടേത് ഉൾപ്പെടെ ) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവർക്ക് സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമായ തങ്ങളുടെ റാങ്ക്, സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള കോളേജുകളിലെ സീറ്റൊഴിവ് എന്നിവ പരിശോധിച്ച് ജൂലൈ 18 വരെ കോളേജുമായി ബന്ധപ്പെട്ട് മാൻഡേറ്ററി ഫീസടച്ച് പ്രവേശനം നേടാം. ഇന്റഗ്രേറ്റഡ് പി.ജി. ക്യാപ് 2026 ലേറ്റ് രജിസ്ട്രേഷൻ സൗകര്യം ജൂലൈ 15 മുതൽ വീണ്ടും ലഭ്യമാകും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ .
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡോഗ് ട്രെയിനിങ്; ജൂലൈ 20 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലാ ഫോറൻസിക് സയൻസ് പഠനവകുപ്പ് കേരള പോലീസ് അക്കാദമിയിൽ ( തൃശ്ശൂർ ) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പ്രൊഫഷണൽ ഡോഗ് ട്രെയിനിങ് ആന്റ് കനൈൻ ഫോറൻസിക് – 2026 ( ബാച്ച് I ) മൂന്ന് മാസ സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് ജൂലൈ 20-ന് വൈകീട്ട് 05.00 മണി വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് : 155 രൂപ. അപേക്ഷയുടെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ചലാൻ രസീത്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നേരിട്ടോ തപാൽ വഴിയോ വകുപ്പ് മേധാവി, ഫോറൻസിക് സയൻസ് പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല, കേരള പോലീസ് അക്കാദമി തൃശ്ശൂർ ( ഫോണ് : 0487 2328770, ഇമെയിൽ : forensichod@uoc.ac.in ) എന്ന വിലാസത്തില് ലഭ്യമാക്കേണ്ട അവസാന തീയതി ജൂലൈ 20. കൂടുതൽ വിവരങ്ങൾ പ്രവേശനവിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 04942407016, 7017, 2660600.
എം.ബി.എ. രണ്ടാംഘട്ട പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു- കൗൺസിലിംഗ് ജൂലൈ 20 മുതൽ
കാലിക്കറ്റ് സർവകലാശാല 2026 – 27 അധ്യയന വർഷത്തെ സർവകലാശാലാ പഠനവകുപ്പ്, സ്വാശ്രയ സെന്ററുകൾ, അഫിലിയേറ്റഡ് കോളേജുകൾ (ഓട്ടോണമസ് കോളേജുകൾ ഒഴികെ) എന്നിവയിലെ എം.ബി.എ. പ്രവേശനത്തിനുള്ള രണ്ടാംഘട്ട പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്. റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിൽ ജൂലൈ 15-ന് ഉച്ചയ്ക്ക് 02.00 മണിക്ക് മുൻപായി പ്രവേശന വിഭാഗത്തെ അറിയിക്കേണ്ടതാണ്. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്കുള്ള കൗൺസിലിംഗ് ജൂലൈ 20 മുതൽ സർവകലാശാലാ ക്യാമ്പസിലെ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് പഠനവകുപ്പിൽ (ഡി.സി.എം.എസ്.) നടക്കും. ജൂൺ 27-ന് നടന്ന ഒന്നാംഘട്ട കൗൺസിലിംഗിൽ ഹാജരാകാൻ സാധിക്കാതിരുന്നവരെ ജൂലൈ 20-ന് പരിഗണിക്കുന്നതാണ്. ഒന്നാംഘട്ട റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് മുൻഗണന നൽകും. കൂടുതൽ വിവരങ്ങൾക്ക് ഫോണ് : 0494 2407363, 2407016, 2407017, ഇ-മെയിൽ : dcmshod@uoc.ac.in , dcmsoffice@uoc.ac.in .
സർവകലാശാലാ നിയമ പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം
കാലിക്കറ്റ് സർവകലാശാലാ നിയമ പഠനവകുപ്പിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ജൂലൈ 21 വരെ അപേക്ഷിക്കാം. 02 ഒഴിവാണുള്ളത്. യോഗ്യത : 55 ശതമാനം മാർക്കിൽ കുറയാത്ത എൽ.എൽ.എം., നെറ്റ്. പി.എച്ച്.ഡി. അഭികാമ്യം. ഉയർന്ന പ്രായപരിധി 64. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാകും.
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ നിയമനം
കാലിക്കറ്റ് സർവകലാശാലാ സുരക്ഷാ വിഭാഗത്തിൽ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം : 30,995/- രൂപ. യോഗ്യത : സുബേദാർ റാങ്കിൽ കുറയാത്ത ഇന്ത്യൻ ആർമിയിലെ സേവനം അല്ലെങ്കിൽ ഇന്ത്യൻ വ്യോമസേന / നാവികസേന എന്നിവയിൽ തത്തുല്യ റാങ്കിൽ കുറയാത്ത സേവനം, പ്രീഡിഗ്രി / പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. പ്രായം : 55 വയസ് കവിയരുത്. വിജ്ഞാപനം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠനവകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. രജനി രാമചന്ദ്രൻ ഡയറക്ടറായിട്ടുള്ള ഐ.സി.എസ്.എസ്.ആർ. പ്രൊജക്ടിലേക്ക് 02 ഫീൽഡ് ഇൻവെസ്റ്റിഗേറ്റർമാരെ (മുസ്ലിം 01, മറ്റുള്ളവർ – 01) നിയമിക്കുന്നു. പ്രൊജക്ട് ടൈറ്റിൽ : “Trajectories of Affiliate Stigma and its Transformation in Caregivers of Children with Autism”. യോഗ്യത : 55 ശതമാനം മാർക്കിൽ കുറയാത്ത സൈക്കോളജി ബിരുദം. ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന. ഉയർന്ന പ്രായപരിധി 35. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. താത്പര്യമുള്ളവർ ജൂലൈ 28-ന് രാവിലെ 10.30-ന് ബയോഡാറ്റ, മതിയായ രേഖകൾ, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം സൈക്കോളജി പഠനവകുപ്പിൽ വാക് – ഇൻ – ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9497644960, ഇ – മെയിൽ ഐ.ഡി. : cue3150@uoc.ac.in ( ഡോ. രജനി രാമചന്ദ്രൻ ). വിശദ വിജ്ഞാപനം സർവകലാശാലാ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ബി.ആർക്. (2022, 2023 പ്രവേശനം) മെയ് 2026, (2017 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
നാലു വർഷ ബിരുദ പ്രോഗ്രാം ഒന്നാം സെമസ്റ്റർ (2025 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഒന്നാം സെമസ്റ്റർ (2024 പ്രവേശനം) നവംബർ 2024 ഡെഫിഷ്യന്സി റഗുലർ പരീക്ഷകളുടെയും പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
