കോട്ടപ്പുറം: ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് വിദ്യാര്‍ഥികളുടെ ബിരുദദാന സമ്മേളനം കോട്ടപ്പറും ആദി കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു. ബി.എ. ഇംഗ്ലീഷ്, ഇക്കണോമിക്സ്, ഗ്രാഫിക്സ് ഡിസൈനിങ്, ബി.എസ്.സി. സൈക്കോളജി, ബി.കോം കംപ്യുട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം ഫിനാന്‍സ് തുടങ്ങിയ ബിരുദപഠനവും, ഹോസ്പിറ്റല്‍ അഡ്മി നിസ്ട്രേഷന്‍, അക്കൗണ്ടിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങീ ഇന്റര്‍നാഷണല്‍ ഡിപ്ലോമ കോഴ്സുകളും വിജയകരമായി പൂര്‍ത്തിയാ ക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള ബിരുദദാനമാണ് നടന്നത്.

അമ്പതോളം വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു. വിശിഷ്ടാതിഥി കള്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തു. കരിമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് പി.ടി ഷീബ ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്തു. ആദി പാലക്കാട് ബ്രാഞ്ച് മാനേജര്‍ എം.നിഖില്‍ അധ്യക്ഷനായി. ആദി മലപ്പുറം ബ്രാഞ്ച് മാനേജര്‍ ദീപു തോമസ് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ കെ.ഡി ദേവികുമാര്, അസോസിയേറ്റ് പ്രൊഫ. ശില്‍പ്പ, മറ്റു അധ്യാപകരായ ഫാരിസ്, ദര്ശന്, അഞ്ജന, ഷാക്കിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
