പാലക്കാട്: മഴ കനത്തത്തോടെ യാത്ര ദുര്‍ഘടമായ കഞ്ചിക്കോട്ടെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു.അഞ്ചു കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിലെ വലിയ കുഴികളില്‍ ഫില്ലര്‍ ഉപയോഗിച്ച് നിരപ്പാക്കുന്ന പ്രവൃ ത്തികള്ക്കാണ് തുടക്കമായത്. നേരത്തെ ഈ റോഡിന്റെ നിര്‍മാണം ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് അറ്റകുറ്റപ്പണിക്കകള്ക്കും നേതൃത്വം നല്‍കുന്നത്. റോഡിന്റെ ദയനീയാവസ്ഥ നേരിട്ടെത്തി പരിശോധിച്ച ജില്ലാ കളക്ടര്‍ കെ. സുധീര്‍ കഴിഞ്ഞ ദിവസമാണ് ജൂലൈ 15 നകം ഇവിടെ ഡ്രെയിനേജ് ഉള്‍പ്പടെ ഉള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ കരാറുകാരോട് നിര്‍ദ്ദേശിച്ചത്.
