പാലക്കാട്: ഐ.എം.എ. ജംങ്ഷന് – സിവില്‍ സ്റ്റേഷന് റോഡിലെ മണ്ണിടിഞ്ഞ് മലമ്പുഴ ജലസേചന കനാലിലേക്ക് വീണ പ്രദേശം ഉടന്‍ പൂര്‍വസ്ഥിതിയിലാക്കണമെന്ന് ജില്ലാ കലക്ടര്‍ കെ സുധീര്‍. മഴ ശക്തമായതിനെ തുടര്‍ന്ന് ഇടിഞ്ഞു വീണ കനാലിന്റെ ഭിത്തി എത്രയും വേഗം പുനഃനിര്മിക്ക ണമെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ മലമ്പുഴ ഇറിഗേഷന്‍ അസി. എക്സിക്യൂട്ടീവ് എഞ്ചിനീ യര്‍ക്ക് നിര്‍ദ്ദേശം നല്കി.ഞായറാഴ്ചയ്ക്കകം കനാലിലെ മണ്ണ് നീക്കം ചെയ്യണം .തുടര്‍ന്ന് സംരക്ഷ ണ ഭിത്തി പുന: നിര്‍മിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. എ.ഡി.എം. എ.അബുള്‍ ലത്തീ ഫും ജില്ലാ കലക്ടറോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു. വ്യാഴാഴ്ചയാണ് തിരക്കേറിയ ഐ.എം. എ. ജംങ്ഷ ന്-സിവില്‍ സ്റ്റേഷന് റോഡിലെ മണ്ണിടിഞ്ഞത് .മഴ ശക്തമായതിനെ തുടര്‍ന്ന് റോഡരികിലെ വൈദ്യുതി പോസ്റ്റും കനാലിന് കുറുകെ വീണിരുന്നു.
