ജൂലൈ 02 വരെ അപേക്ഷിക്കാം
2026 അധ്യയന വർഷത്തെ നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ മൂന്ന് ( 2025 പ്രവേശനം ), അഞ്ച് ( 2024 പ്രവേശനം ) സെമസ്റ്ററുകളിലേക്ക് കോളേജ് ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ജൂലൈ 02-ന് വൈകീട്ട് 05.00 മണി വരെ നീട്ടി.
പി.ആർ. 859/2026
പരീക്ഷാഫലം
സംയോജിത ഒന്നും രണ്ടും സെമസ്റ്റർ ബി.ആർക്. ( 2022 മുതൽ 2025 വരെ പ്രവേശനം ) മെയ് 2026, ( 2017 മുതൽ 2021 വരെ പ്രവേശനം ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ 18 വരെ അപേക്ഷിക്കാം.
ബി.ടി.എച്ച്.എം., ബി.എച്ച്.എ. ( CBCSS – UG, CUCBSS – UG – 2020 മുതൽ 2023 വരെ പ്രവേശനം ) അഞ്ചാം സെമസ്റ്റർ നവംബർ 2025, ആറാം സെമസ്റ്റർ ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ 14 വരെ അപേക്ഷിക്കാം.
പി.ആർ. 860/2026
പുനർമൂല്യനിർണയഫലം
ഏഴാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് (2019 – 2022 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
