പാലക്കാട്:2027ലെ സെന്‍സസ് നടപടികളുടെ ആദ്യഘട്ടമായ വീടുകളില്‍ എത്തി പ്രവര്ത്ത നങ്ങള്‍ നടത്തുന്ന ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ഇളവുകള്‍ അനുവദിച്ചു. ജൂലൈ ഒന്ന് മുതല്‍ ജൂലൈ 30 വരെയുള്ള കാലയളവില്‍ സെന്‍സസ് ഡ്യൂട്ടിയുള്ള ജീവനക്കാര്‍ക്ക് തങ്ങളുടെ ഓഫിസുകളിലോ സ്ഥാപനങ്ങളിലോ ഹാജരാകുന്നതില്‍ ഇളവ് നല്‍കും. ഈ തീയതികളില്‍ 20 പ്രവൃത്തിദിനങ്ങളില്‍ പകുതി ദിവസമോ (രാവിലെയോ ഉച്ചയ്ക്ക് ശേഷമോ) സെന്‍സസ് ഡ്യൂട്ടി ക്കായി വിനിയോഗിക്കാം. അല്ലെങ്കില്‍, ഇതേ കാലയളവിനുള്ളില്‍ 10 പ്രവൃത്തിദിനങ്ങളില്‍ പൂര്‍ണമായി ഓഫിസ് സമയം ഇതിനായി വിനിയോഗിക്കാമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവയിലേത് ഇളവാണ് വേണ്ടതെന്ന് ജീവനക്കാര്‍ക്ക് തിരഞ്ഞെടുക്കാം.
സൂപ്പര്‍വൈസര്‍മാര്‍, എന്യൂമറേറ്റര്‍മാര്‍, അസിസ്റ്റന്റ് എന്യൂമറേറ്റര്‍മാര്‍ എന്നിവരായി നിയോഗി ക്കപ്പെടുന്ന വില്ലേജ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വനം വിഭാഗം ജീവനക്കാര്‍, അധ്യാപകര്‍, അങ്കണവാടി ജീവനക്കാര്‍ ഉള്‍പ്പെടെ മറ്റ് വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇളവുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ റവന്യൂ, തദ്ദേശസ്വയംഭരണ, വിദ്യാഭ്യാസ, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും തഹസില്‍ദാര്‍ മാര്‍ക്കും കോര്പ്പറേഷന്- മുനിസിപ്പല്‍ സെക്രട്ടറിമാര്‍ക്കും കൈമാറിയിട്ടുണ്ടെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
