മണ്ണാര്‍ക്കാട്: മുഖ്യഘട്ടത്തിൽ രണ്ട് അലോട്ട്മെൻറുകളും സപ്ലിമെന്ററിഘട്ടത്തിൽ ഒരു അലോട്ട്മെന്റും ഉൾപ്പെട്ടതാണ് സ്പോർട്സ് ക്വാട്ട പ്രവേശനം. മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്മെൻറുകൾ ജൂലൈ 2 ന് പൂർത്തിയാകും. മുഖ്യഘട്ടത്തിൽ പരിഗണിക്കുന്നതിനായി സ്പോർട്സ് മികവ് രജിസ്ട്രേഷനും ജില്ലാ സ്പോർട്സ് അധികൃതരുടെ വെരിഫിക്കേഷനും ജൂൺ 9 മുതൽ ജൂൺ 17 വരെയും സ്കൂൾ / കോഴ്സുകൾ ഓപ്ഷനായി സമർപ്പിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം ജൂൺ 10 മുതൽ 18 വരെയും അനുവദിച്ചിരുന്നു.
മുഖ്യഘട്ടത്തിൽ സ്പോർട്സ് മികവ് രജിസ്ട്രേഷൻ നടത്തി ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നും സ്കോർ കാർഡ് നേടാൻ കഴിയാത്തവർക്ക് ജൂലൈ 2 മുതൽ 6 ന് വൈകിട്ട് 5 മണിവരെ അതത് ജില്ലാ സ്പോർട്സ് കൗൺസിലുകളുമായി ബന്ധപ്പെട്ട് നേടാവുന്നതാണ്.
മുഖ്യഘട്ടത്തിൽ സ്കോർ കാർഡ് നേടിയ ശേഷം സ്പോർട്സ് പ്രവേശനത്തിനായി ഓൺലൈ നായി അപേക്ഷ സമർപ്പിക്കാത്തവർക്കും പുതിയതായി സ്കോർ കാർഡ് നേടുന്നവർക്കും സപ്ലി മെന്ററി ഘട്ടത്തിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് വേക്കൻസിക്ക് അനുസൃതമായി പുതിയ ഓപ്ഷനുകൾ ഉൾ പ്പെടുത്തി അപേക്ഷ പുതുക്കുവാനുള്ള സൗകര്യം ക്യാൻഡിഡേറ്റ് ലോഗിനിലെ Renewal Applica tion ലിങ്കിലൂടെ ലഭ്യമാകും. പുതിയതായി അപേക്ഷ സമർപ്പിക്കേണ്ടവർ Create Candidate Login-Sports ലിങ്കിലൂടെ Candidate Login-Sports രൂപീകരിക്കേണ്ടതാണ്. പ്രവേശനവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ കാൻഡിഡേറ്റ് ലോഗിനിലൂടെയാണ് നിർവഹിക്കേണ്ടത്. ജൂലൈ 3 മുതൽ ജൂലൈ 7 ന് വൈകിട്ട് 4 വരെ ഇത്തരത്തിൽ അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട് മെൻറിനായുള്ള വേക്കൻസി അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ൽ ജൂലൈ 3 ന് രാവിലെ 10 മണിയ്ക്ക് പ്രസിദ്ധീകരിക്കും.
