മണ്ണാര്‍ക്കാട്: ആഗോള തൊഴില്‍മേഖലകളിലേക്ക് അനുയോജ്യരായ ഐ.ടി. പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ എം.ഇ.എസ്. കല്ലടി ഓട്ടോണമസ് കോളജില്‍ ക്യാംപസ് ഐ.ടി. പാര്‍ക്ക് പ്രവര്‍ത്തനമാരംഭിച്ചു. പ്രമുഖ ഐ.ടി കമ്പനിയായ പ്രൊഡേവ് ഇന്‍ഫോ സൊലൂ ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കാംപസ് ഐ.ടി പാര്‍ക്കാണ് ജൂണ്‍ ഒന്നുമുതല്‍ കോളജില്‍ പ്രവര് ത്തിച്ചുവരുന്നത്.
വ്യവസായവും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം കുറയ്ക്കാനും ഐ.ടി. മേഖലയിലെ പുത്ത ന്സാധ്യതകളില് അവബോധം വളര്‍ത്തുന്നതിനുമാണ് കമ്പനി പ്രാമുഖ്യം നല്‍കുന്നതെന്ന് കോള ജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നൂതന അവസരങ്ങള്‍, പദ്ധതികള്‍, പരിശീ ലനങ്ങള്‍ എന്നിവ നേടാനും ഇവിടെ അവസരമുണ്ടാകും.
സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ്, വെബ് ആന്‍ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ അനലറ്റിക്സ്, സൈബര്‍ സെക്യുരിറ്റി, ക്ലൗഡ് ടെക്നോള ജി, ഡിജിറ്റല്‍ ട്രാന്സര്മേഷന് കണ്‍സള്‍ട്ടിങ്, എന്റര്‍പ്രൈസ് ടെക്നോളജി സര്‍വീസ് എന്നിവ യിലെല്ലാം വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും.ഇതുവഴി ഐ.ടി. മേഖലയില്‍ തികഞ്ഞ പ്രൊ ഫഷണലിസത്തോടെ വിദ്യാര്‍ഥികളെ സാങ്കേതികവും തൊഴില്‍പരവുമായ കഴിവുകള്‍ വിക സിപ്പിച്ച് ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു.
പുതിയ സംരഭത്തിലൂടെ വിദ്യാര്‍ഥികളുടെ തൊഴില്‍സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം അക്കാദമിക സഹകരണവും ശക്തിപ്പെടുത്തുമെന്നും കോളജ് അധികൃതര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ.പി.എം ജാസ്മിന്, കോളജ് മാനേജ്മെന്റ് കമ്മിറ്റി ട്രഷറര്‍ സി.പി ഷിഹാബുദ്ദീന്, കാമ്പസ് ഐ.ടി. പാര്‍ക്ക് സി.ഇ.ഒ. എസ്. ജോണ്സണ്, കോര്‍ഡി നേറ്റര്‍ അന്‍വര്‍ സാദത്ത്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ ജലീല്‍, പബ്ലിക് റിലേഷന്‍സ് കണ് വീനര് ഡോ.ടി സൈനുല്‍ ആബിദ് തുടങ്ങിയവര്‍ പങ്കെടുത്തു.
