എടത്തനാട്ടുകര: കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് എടത്തനാട്ടുകര ഏരിയ തല അംഗത്വ വിതരണ കാംപെയിന് സംഘടിപ്പിച്ചു. വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്കൂളില്‍ നടന്ന അംഗത്വ വിതരണോദ്ഘാടനം സംസ്ഥാന സെക്രട്ടറി ഇ.ആര് അലി ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ പഞ്ചായ ത്ത് കമ്മിറ്റി പ്രസിഡന്റ് സി.പി ശരീഫ് അധ്യക്ഷനായി. അധ്യാപകരായ കെ.ടി. ജഫീര്‍, പി.പി. ഷാനിര്‍, പി. അബ്ദുസ്സലാം, കെ.എ. മിന്നത്ത്, നബീല്‍ ഷാ, അസിം ബിന്‍ ഉസ്മാന്, ഫെമിന, ബേബി സല്‍വ എന്നിവര്‍ പങ്കെടുത്തു.
