മണ്ണാര്‍ക്കാട്: ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷന് തൂഫാന് പദ്ധ തിക്ക് പിന്തുണയേകി എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലഹരിവിരുദ്ധ ബോധവല് ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂള്‍ സെക്രട്ടറി കെ.പി അക്ബര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രധാന അധ്യാപകന് അന്‍വര്‍ സാദത്ത് അധ്യക്ഷനായി. പ്രിവന്റീവ് ഓഫിസര്‍ വി.പി മഹേഷ് ക്ലാസെടുത്തു. പ്രിവന്റീവ് ഓഫിസര്‍ ഹംസ, അധ്യാപകരായ വഹീദ, ജസീന എന്നിവര്‍ സംസാരി ച്ചു. തുടര്‍ന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയും കുമരംപുത്തൂര്‍ സ്വദേശി കെ.എസ് സലീമിന്റെ ഏകാംഗനാടകവും അരങ്ങേറി.
