മണ്ണാര്‍ക്കാട്: നഗരസഭാ പരിധിയിലെ ചോമേരി ഗാര്‍ഡനില്‍ തെരുവുനായശല്യം അതിരൂക്ഷമാ യതോടെ പ്രദേശവാസികള്‍ ദുരിതത്തില്‍. നൂറുകണക്കിന് കുടുംബങ്ങള്‍ അധിവസിക്കുന്ന ഇവിടെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ വിഹരിക്കുന്നത് ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയാകുന്നു. വഴിയോരങ്ങളില്‍ തമ്പടിക്കുന്ന നായകള്‍ കാല്‍നടയാത്രക്കാരെ ആക്രമിക്കാ ന് ശ്രമിക്കുന്നതും വാഹനങ്ങള്‍ക്ക് പിറകെ ഓടുന്നതും പതിവാണ്.തിങ്കളാഴ്ച തലനാരിഴയ്ക്കാണ് സ്കൂള്‍ വിദ്യാര്‍ഥിനി തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്.വടിവീശി പ്രതിരോധിക്കാന്‍ ശ്രമിച്ചതിനിടെ കുട്ടി റോഡില്‍ വീണെങ്കിലും, ബഹളം കേട്ട് സമീപത്തുണ്ടാ യിരുന്നവര്‍ ഓടിയെത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.
250ഓളം കുടുംബങ്ങള്‍ താമസിക്കുന്ന നഗരത്തിലെ സുപ്രധാന റെസിഡന്‍ഷ്യല്‍ മേഖലയിലാണ് തെരുവുനായശല്യം നാള്‍ക്കുനാള്‍ അധികരിക്കുന്നത്. നായകള്‍ ആളുകളെ ആക്രമിക്കാന്‍ ശ്രമി ച്ച സംഭവം മുന്‍പും ഉണ്ടായിട്ടുണ്ട്. വിവിധ സംഘങ്ങളായാണ് നായകള്‍ പ്രദേശത്ത് വിഹരിക്കുന്ന ത്. ഒരു സംഘത്തില്‍ 15വരെ നായക്കളുണ്ടാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു. രാവിലെ പ്രഭാ തസവാരിയ്ക്കും വ്യായാമത്തിനുമായി പോകുന്നവര്‍, മദ്റസയിലേക്കും ട്യൂഷനുമെല്ലാം പോകു ന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ തെരുവുനായകളെ ഭയന്നാണ് സഞ്ചരിക്കുന്നത്. കുട്ടികളെ ഒറ്റയ്ക്ക് വിടാനും രക്ഷിതാക്കള്‍ പേടിയാണ്. വീടുകള്‍ക്ക് മുന്നില്‍ വെക്കുന്ന ചെരുപ്പുകള്‍ കടിച്ചുകൊ ണ്ടുപോവുകയും വാഹനങ്ങള്‍ക്ക് കേടുപാടുവരുത്തുകയും ചെയ്യുന്നുണ്ട്.
തെരുവുനായകള്‍ക്ക് പുറമെ കാട്ടുപന്നികളും ഇഴജന്തുക്കളും ഇവിടെ ജീവിതത്തിന് ഭീഷണി യാകുന്നുണ്ട്. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ കാടുവളര്ന്നുനില്ക്കുന്നതാണ് നായകളടക്കം തമ്പടിക്കാന്‍ കാരണമാകുന്നത്. കൂടാതെ മാലിന്യം തള്ളുന്നതും ഇവയ്ക്ക് അനുഗ്രഹമാകുന്നു. തദ്ദേശതെരഞ്ഞെടുപ്പ് കാലത്ത് ഇവിടുത്തെ തെരുവുനായശല്യം രാഷ്ട്രീയപാര്‍ട്ടികളുടെ മുഖ്യ വിഷയവുമായിരുന്നു. ചോമേരി പ്രദേശത്തെ തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെ ന്നാവശ്യപ്പട്ട് മാസങ്ങള്‍ക്ക് മുന്‍പ് ജില്ലാ കലക്ടര്‍ക്കും നഗരസഭയ്ക്കും ഉള്‍പ്പടെ പരാതി നല്കി യിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് കൗണ്‍സിലര്‍ അനീസ് ഗസന്‍ഫര്‍ പറഞ്ഞു. തെരുവുനായകളെ വന്ധ്യംകരിച്ചശേഷം ഷെല്‍ട്ടറുകളില്‍ പാര്‍പ്പിക്കുന്നതിനായി കഴിഞ്ഞ നഗരസഭ ഭരണസമിതി നീക്കം നടത്തിയിരുന്നു. പുതിയഭരണസമിതി ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തി സ്ഥലം കണ്ടെത്തി തെരുവു നായകളെ പാര്‍പ്പിക്കാന്‍ ഷെല്‍ട്ടര്‍ പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണമെന്ന് സി.ജി.ആര്.എ. സെക്രട്ടറി അസ്ലം അച്ചു ആവശ്യപ്പെട്ടു.

വാര്‍ത്ത സ്ഥിരമായി കോപ്പിയടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. അനുമതിയില്ലാതെ വാര്‍ത്തകള്‍ കോപ്പിചെയ്യുന്നവര്ക്കെതിരെ സൈബര്‍സെല്ലില്‍ പരാതി നല്‍കാനാണ് തീരുമാനം. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.