മണ്ണാര്‍ക്കാട്:ഗ്രീന്‍വാലി റെസിഡന്റ്സ് അസോസിയേഷന് കുടുംബസംഗമം സാഹിത്യകാരന് കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അസോസിയേഷന് പ്രസിഡന്റ് എം.ചന്ദ്ര ദാസന് അധ്യക്ഷനായി. വിവിധ കോഴ്സുകളിലും കായികരംഗത്തും വിജയം നേടിയ വിദ്യാര്‍ഥി കളെ അനുമോദിച്ചു. മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി, സെക്രട്ടറി പി.അച്ചുതനുണ്ണി, ഡോ. റോസ് തോമസ്, അജി ഐസക്ക്, വിനുതോമസ്, ജിജി മാത്യു, എം.പി ഉമ്മര്‍, സുപ്രിയ, അംബികാ ദേവി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളുമുണ്ടായി.
