എടത്തനാട്ടുകര: സെപ്റ്റംബറില്‍ പാലക്കാട്ട് നടക്കുന്ന പ്രോഫ്കോണിന്റെ പ്രചരണാര്‍ഥം വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് വിസ്ഡം ഡേ സംഗമം സംഘടിപ്പിച്ചു. രണ്ടുമാസക്കാലത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും അന്തിമരൂപം നല്കി. സംഗമം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മൊയ്തീന് മാടശ്ശേരി അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ഒ.മുഹമ്മദ് അന്‍വര്‍, മണ്ഡലം പ്രസിഡന്റ് വി.പി ഉമ്മര്‍, യൂണിറ്റ് സെക്രട്ടറി എം.ഹിദായത്തുള്ള, ട്രഷറര്‍ റഫീഖ് പൂളക്കല്‍, ഷംസുദ്ദീന് പൂത ങ്കോടന്, എം.ബഷീര്‍, മന്‍സൂര്‍ ആലക്കല്‍ എന്നിവര്‍ സംസാരിച്ചു.
