മണ്ണാര്‍ക്കാട്: ഉന്നതവിദ്യാഭ്യാസത്തിന് ജില്ലയ്ക്കൊരു പുത്തന്മേല്വിലാസമായി മണ്ണാര്‍ക്കാടി നടുത്ത് കോട്ടപ്പുറത്ത് ആദി കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് പ്രവര്‍ത്തനമാരംഭിച്ചു. പ്രൊ ഫഷണല്‍-സാങ്കേതിക വിദ്യാഭ്യാസരംഗത്തെ പ്രമുഖസ്ഥാപനമായ ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റി യൂഷന്റെ കീഴിലുള്ള ഈ കോളജില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ ബിരുദപഠ നം പൂര്‍ത്തിയാക്കാം.
വൈവിധ്യമാണ് കേഴ്സുകള്‍
കാലിക്കറ്റ് സര്‍വകലാശാലയുടെ അംഗീകാരമുള്ള ബി.എ. ഇംഗ്ലീഷ്, ഇക്കണോമിക്സ്, ഗ്രാഫിക് ഡിസൈന്‍ ആന്‍ഡ് ആനിമേഷന്‍, ബി.കോം. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിനാന്‍സ്, ബി.എസ്.സി. സൈക്കോളജി, കോസ്റ്റിയൂം ഡിസൈനിങ് ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് എന്നീ കോഴ്സുകളാണ് ഇവിടെയുള്ളത്. ഇതിന് പുറമെഹോസ്പിറ്റല് അഡ്മിനിസ്ട്രേഷന്, അക്കൗണ്ടിങ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്, ഡിജിറ്റല്മാര്ക്കറ്റിങ് വിത്ത് എ.ഐ. ഡിസൈനിങ് തുടങ്ങിയ ഡിപ്ലോമ കോഴ്സുക ള്‍ പഠിക്കാനും അവസരമുണ്ട്. കോഴ്സുകളില്‍ ചേരാന്‍ ഡൊണേഷനില്ലായെന്നത് എടുത്തുപറയേ ണ്ട സവിശേഷതയാണ്. പ്ലസ്ടു വിജയിച്ചവര്‍ക്കെല്ലാം അഡ്മിഷന് നേടാമെന്നും കോളജ് മാനേജ്മെ ന്റ് അറിയിച്ചു.
സൗകര്യങ്ങള്‍ അത്യാധുനികം
ഗുണനിലവാരമുള്ള വിദ്യാഭ്യാസവും തൊഴിലധിഷ്ഠിത പരിശീലനവും നല്കി ആധുനിക കാല ത്തെ തൊഴില്‍വിപണിയിലെ ആവശ്യങ്ങള്‍ക്കനുസൃതമായി വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുന്ന വരാണ് ആദിഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്. ഇതിനാവശ്യമായ സൗകര്യങ്ങളെല്ലാം ആദി കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ ഉറപ്പുവരുത്തിയിട്ടുമുണ്ട്. അഞ്ച് ഏക്കറിലായി വ്യാപിച്ചുകിട ക്കുന്ന ഹരിതാഭമായ ക്യാംപസാണ് ശ്രീകൃഷ്ണപുരം കോട്ടപ്പുറത്തുള്ള കോളജിന്റെ പ്രധാനപ്രത്യേ കത. വിവിധ വിഷയങ്ങളില്‍ അഗാധമായ അറിവും പ്രവൃത്തിപരിചയവുമുള്ള അധ്യാപകരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. കൂടാതെ ആധുനിക സൗകര്യങ്ങളോടുകൂടിയതും ഏറ്റവും മികച്ചതുമായ കംപ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ്മുറികളുള്പ്പടെയുള്ള അടിസ്ഥാനസൗകര്യങ്ങളും വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നു. ഗാലറിയോടുകൂടിയ കളിമൈതാനവും, എണ്ണൂറോളം വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന വമ്പന്‍ ഓപ്പണ്‍ സ്റ്റേജും ഓഡിറ്റോറിയവും കോളജിനെ വേറിട്ടുനിര്‍ത്തുന്ന ഒന്നാണ്.
മികച്ച കരിയര്‍ വളര്‍ച്ചയ്ക്ക് കൂടെയുണ്ട്
വിദ്യാഭ്യാസത്തെ അറിവുനേടാനുള്ള വഴിയായി മാത്രം കാണാതെ സാമൂഹിക ഉന്നമനത്തിനുള്ള മാര്‍ഗമായി കൂടി കണക്കാക്കുന്ന ആദി ഗ്രൂപ്പ് വിദ്യാര്‍ഥികളുടെ കരിയര്വളര്ച്ചയ്ക്കും മികച്ച മാര്‍ഗദര്‍ശിയായി നിലകൊള്ളുന്നു. സ്പോക്കണ് ഇംഗ്ലീഷ്, വ്യക്തിത്വ വികസനം, ഇന്റര്‍വ്യൂ ഗ്രൂമിങ്, പ്ലേസ്മെന്റ് ട്രെയിനിങ്, മോക്ക് ഇന്റര്‍വ്യൂ എന്നിവ സൗജന്യമായി നല്കി ആത്മവി ശ്വസമുള്ളവരാക്കി മാറ്റാനും പ്രത്യേകം ശ്രദ്ധചെലുത്തുന്നു. കഴിഞ്ഞ 12വര്‍ഷക്കാലമായി കേര ളത്തിലും പുറത്തുമായി പ്രവര്‍ത്തിക്കുന്ന ആദിഗ്രൂപ്പ് സാധാരണക്കാരുള്‍പ്പടെ എല്ലാവിഭാക്കാര് ക്കും ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം വെയ്ക്കുന്നത്. വിവിധങ്ങളായ സ്കോളര്‍ഷിപുകളും മറ്റുസാമ്പത്തിക സഹായങ്ങളും ഇവര്‍ നല്‍കിവരുന്നുണ്ട്.ഉയര്‍ന്ന പ്ലേസ്മെ ന്റ് നിരക്കും വിജയശതമാനവുമുള്ള ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇതുവരെ 12.000 ഓളം പ്ലേസ്മെന്റാണ് നല്‍കിയിട്ടുള്ളത്.
ആദിഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന് കേരളത്തില്‍ എട്ടുബ്രാഞ്ചുകള് ഉണ്ട്. ഇതില്‍ ഒരു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജും ബാക്കി ഏഴെണ്ണം ഷോര്‍ട്ട് ടേം ഡിപ്ലോമ കോളജുമാണ്.കേരളത്തിന് പുറത്ത് ബാംഗളൂരിലും ദുബായിലുമാണ് മറ്റു ബ്രാഞ്ചുകള്‍. സാധാരണക്കാരന് താങ്ങാനാവുന്ന ചെലവില്‍, അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസവും ഉറപ്പായ തൊഴില്‍ സാധ്യതകളും ഒരു ക്കുന്നതിലൂടെ മണ്ണാര്‍ക്കാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് പുതിയ കരുത്തേകുകയാണ് ആദി കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്. ഫോണ്‍: 9072650525, 9072184525, 907280525.
