മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ നിയന്ത്രിത/സ്വാശ്രയ കോളേജുകളിലേക്ക് 2026-27 വര്‍ഷത്തെ ബി.എസ്.സി.നഴ്സിംഗ് മറ്റ് അല്ലൈഡ് ഹെല്‍ത്ത് സയന്‍സ്സ് ഡിഗ്രി കോഴ്സുകളി ലേക്കുള്ള പ്രവേശനത്തിന് ജൂലൈ 10 വരെ അപേക്ഷ സമര്‍പ്പിക്കാം.
www.lbscentre.kerala.gov.in വഴി അപേക്ഷാഫീസ് ഓണ്‍ലൈന്‍ മുഖേനയോ അല്ലെങ്കില്‍ വെബ്സൈ റ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ ജൂലൈ 8 വരെ ഒടുക്കാം. ജനറല്‍, എസ്.ഇ.ബി.സി വിഭാഗക്കാര്‍ക്ക് 800 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ്. പ്രോസ്സ്പെക്ടസ്സ് വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
