കല്ലടിക്കോട്: നബാര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന മീന്‍വല്ലം സ്പ്രിങ്ഷെഡ് പദ്ധതിയുടെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. മീന്‍വല്ലം ഗ്രാമീണ നിര്‍ത്തട സമിതി, പാലക്കാട് പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റി, പാലന ആശുപത്രി, കരിമ്പ ആയുര്‍വേദ ആശു പത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാംപ് നടന്നത്.
കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം തങ്കച്ചന് മാത്യൂസ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ രാധ, പി.എസ് ഷക്കീല, പഞ്ചായത്ത് അംഗം കെ.ബി സുമലത, പി.എസ്.എസ്.പി. എക്സിക്യുട്ടിവ് സെക്രട്ടറി ഫാ.സീജോ കാരിക്കാട്ടി ല്‍, ചുള്ളിയാംകുളം ഹോളി ഫാമിലി പള്ളി വികാരി ഫാ. റിജോ മേടക്കല്‍, പി.എസ്.എസ്.പി. പ്രോഗ്രാം മാനേജര്‍ പി.ബേബി, പ്രൊജക്ട് എഞ്ചിനീയര്‍ വി.ആര് സൂരജ്, സമിതി പ്രസിഡന്റ് ജോണിക്കുട്ടി സാം, സെക്രട്ടറി സിജു കുര്യന് എന്നിവര്‍ സംസാരിച്ചു.
മഴക്കാല രോഗങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍ എന്നിവയെ സംബന്ധിച്ച് ആരോഗ്യബോധവല് ക്കരണവും ക്യാംപിനോടനുബന്ധിച്ച് നടന്നു. വിവിധ പരിശോധനകള്‍ക്ക് പുറമെ ആയുര്‍വേദ മരുന്നുകള്‍ ക്യാംപില്‍ സൗജന്യമായി വിതരണം ചെയ്തു.
