എടത്തനാട്ടുകര: ലഹരിക്കെതിരെ വിദ്യാര്‍ഥികളിലും യുവതലമുറയിലും അവബോധം സൃ ഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ തടിയംപറമ്പ് എസ്.എം.ഇ.സി. സെന്ററില്‍ ‘തൂഫാന് വാരിയേ ഴ്സ്’ ലഹരിവിരുദ്ധ കാംപെയിന് സംഘടിപ്പിച്ചു.
ദാറുല്‍ ഫുര്‍ഖാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ഹബീബുള്ള അന്‍സാരി ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ബഷീര്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. ലഹരി മാഫിയകളുടെ കെണിയില്‍ വീഴാതെ ജീവിതം സുരക്ഷിതമാക്കുന്നതിനെക്കുറിച്ച് അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തു.
എസ്.എം.എ അറബിക് കോളേജ്, ദാറുല്‍ ഫുര്‍ഖാന്‍ ഹിഫ്ള് കോളേജ്, പീസ് പബ്ലിക് സ്കൂള്‍, അല്‍മനാര്‍ ഖുര്‍ആനിക് പ്രീ-സ്കൂള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാ ടികള്‍.കാംപെയിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ വിപുലമായ ഒപ്പുശേഖരണവും ലഹരിവി രുദ്ധ പ്രതിജ്ഞയും നടന്നു. ലഹരിയുടെ ഭവിഷ്യത്തുകളെക്കുറിച്ചുള്ള പ്രസംഗങ്ങളും മറ്റ് അനുബ ന്ധ പരിപാടികളുമുണ്ടായി. എസ്.എം.ഇ.സി. സെന്റര്‍ സെക്രട്ടറി പി.കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, ട്രഷറര്‍ പി.പി സുബൈര്‍ മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ ഈദ്രീസ് സ്വലാഹി, എസ്.എം.എ. അറബി ക് കോളജ് വൈസ് പ്രസിന്‍സിപ്പാള്‍ പി.മുസ്തഫ, പീസ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ടി.മുനീര്‍ മാസ്റ്റര്‍, സി.ആഷിഖ് സ്വലാഹി തുടങ്ങിയവര്‍ സംസാരിച്ചു.
