മണ്ണാര്‍ക്കാട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കെ.എസ്.യു. മണ്ണാര്‍ക്കാട് മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ വൃക്ഷതൈ നട്ടു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു. മുനിസിപ്പല്‍ മണ്ഡലം പ്രസിഡന്റ് സുജിത് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്ര ട്ടറി അനുവിന്ദ്, വിഷ്ണു തൃക്കമ്പറ്റ, അശ്വന്കൃഷ്ണ, പി.ടി വിഷ്ണു, അജയ് കൃഷ്ണന്, ശ്രീജിത്ത് തെന്നാരി തുടങ്ങിയവര്‍ നേതൃത്വം നല്കി.
