എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലോക പരിസ്ഥിതിദിനമാ ചരിച്ചു. സ്കൂള്‍ വളപ്പില്‍ ഫലവൃക്ഷതൈ നട്ട് ഗ്രാമ പഞ്ചായത്ത് അംഗം ജമീല നാസര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.അഹമ്മദ് സുബൈര്‍ അധ്യക്ഷനായി. പി.ടി.എ. എക്സിക്യൂട്ടീവ് അംഗം മുഹമ്മദാലി, സീനിയര്‍ അസിസ്റ്റന്റ് പി. ഹംസക്കുട്ടി, സ്റ്റാഫ് സെക്രട്ടറി എം. ജിജേഷ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ പി.ജെ. സൗദാബി, അധ്യാപകരായ കെ.എസ്. ശ്രീകുമാര്‍, എ. സൗമിനി, എം. അഷ്റഫ്, പി. ബള്‍ക്കീസ് ഇബ്രാഹിം, പി. അബ്ദുസ്സലാം തുടങ്ങിയവര്‍ സംസാരി ച്ചു. ദിനാചരണ പരിപാടികളുടെ ഭാഗമായി ചിത്ര രചനമത്സരം, പ്രശ്നോത്തരി, ഇക്കോ എസ്കേപ്പ് റൂം, വീട്ടില്‍ ഒരു മരം തുടങ്ങിയ പരിപാടികളുമുണ്ടായി.
