അഗളി: അട്ടപ്പാടിയില്‍ വില്‍പ്പനക്കായി ബൈക്കില്‍ കടത്തുകയായിരുന്ന എട്ട് ലിറ്റര്‍ ചാരായവു മായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. കാട്ടത്തറ കള്ളക്കര ഉന്നതിയിലെ ശങ്കര്‍ (48), നക്കുപ്പതി ഉന്നതിയിലെ മുരുകന് (44) എന്നിവരെയാണ് അഗളി എക്സൈസ് റെയ്ഞ്ച് അസി. എക്സൈസ് ഇന്‍സെപക്ടര്‍ ഗ്രേഡ് ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി എട്ടേമുക്കാലോടെ മേലേ കോട്ടത്തറയിലെ മുക്കച്ചാള ഉന്നതിയിലേക്ക് പോകുന്ന റോഡില്‍ പെരിശോധനക്കിടെയാണ് ചാരായം പിടികൂടിയത്. പ്ലാസ്റ്റിക് കുപ്പികളിലാക്കായി ചാരായം ഉന്നതികളിലേക്ക് വില്‍പ്പനക്കായി കൊണ്ടുപോവുകയായിരുന്നുവെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ചാരായം കടത്താനുപയോഗിച്ച ബൈക്കും എക്സൈസ് കസ്റ്റഡിയിലെ ടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് എക്സൈസ് കേസെടുത്തു. പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് ഇ.പ്രമോദ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഉണ്ണികൃഷ്ണന്, എ.കെ രജീഷ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
