തച്ചമ്പാറ: വിദ്യാര്‍ഥികളുമായി സ്കൂളിലേക്ക് വരുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതില്‍ അടര് ന്ന് റോഡിലേക്ക് വീണു. തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് വിദ്യാര്‍ഥി കളുമായി വന്ന വാഹനത്തിന്റെ വാതിലാണ് തകര്‍ന്നത്. വാതിലിന്സമീപം ആരുമില്ലാതിരുന്ന തിനാല്‍ അപകടമുണ്ടായില്ല. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ തച്ചമ്പാറ റോഡില്‍ നിന്നും അരപ്പാറ റോഡിലേക്ക് കയറുമ്പോഴായിരുന്നു സംഭവം. മുപ്പതോളം വിദ്യാര്‍ഥികളാണ് വാഹന ത്തിലുണ്ടായിരുന്നത്. ഉടന്‍ വാഹനം നിര്‍ത്തിയതിനാല്‍ മറ്റു അനിഷ്ടസംഭവങ്ങളും ഒഴിവായി. അതേസമയം സ്കൂളിലേക്ക് വാഹനങ്ങള്‍ കരാര്‍ നല്കിയവര് താല്ക്കാലികമായ ഒരുക്കിയ ബസായിരുന്നുവെന്നും ഇത് ഉടന്‍ മാറ്റാന്‍ നിര്‍ദേശം നല്‍കിയതായും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആര്.ടി.ഒ. സി.യു മുജീബിന്റെ നിര്‍ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളിലെത്തി പരിശോധന നടത്തി. മണ്ണാര്‍ക്കാട് സബ് ആര്.ടി.ഒ. ഓഫിസിലെ അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ മുഹമ്മദ് ലബീബ്, ഡിവിന്, രാജീവ് മോഹന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.എന്നാല്‍ വാതില്‍ തകര്‍ന്ന ബസ് കണ്ടെത്താനായില്ല. മറ്റൊരു ജില്ലയില്‍ നിന്നും വാങ്ങിവന്നതും പേരുപോലും മാറ്റാത്തതുമാ യ വാഹനത്തിലാണ് കുട്ടികളെ കൊണ്ടുപോയതെന്നും ഈ വാഹനത്തിന്റെ ഫിറ്റ്നസ് കാലാവ ധി മാര്‍ച്ച് മാസത്തില്‍ തീര്‍ന്നതാണെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.
സ്കൂളിലെത്തിയ ഉദ്യോഗസ്ഥര്‍ മറ്റുവാഹനങ്ങളും പരിശോധിച്ചു. ഇതില്‍ തന്നെ ക്രമക്കേടുകള്‍ കണ്ടെത്തിയ എട്ടോളം വാഹനങ്ങള്‍ക്കെതിരെ 2,95,000 രൂപ പിഴ ചുമത്തിയിട്ടുള്ളതായി മണ്ണാര് ക്കാട് സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിലെ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ പി.എം രവികുമാര്‍ അറിയിച്ചു. വെള്ളിയാഴ്ചയും സ്കൂളിലെത്തി വാഹനങ്ങളിലെ പരിശോധന തുടരും. ഇത്തരം കാര്യങ്ങളില്‍ മറ്റു സ്കൂളുകളും അതീവശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
