ഒലവക്കോട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 14 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന ക്കാരായ യുവാക്കള്‍ റെയില്‍വേ പൊലിസിന്റെ പിടിയിലായി. ലഹരി കടത്ത് തടയുന്നതിനായു ള്ള ഓപ്പറേഷന് തൂഫാന് നാര്‍ക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി റെയില്‍വേ പൊലിസ് സ്റ്റേഷന് എസ്.എച്ച്.ഒ. കെ.ജെ പ്രവീണിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ ഘണ്ടമന് സ്വദേശികളായ മുനിബര് ഡിഗല്‍ (19), അന്നട്ഡല ബെഹറ (21) എന്നിവരാണ് അറസ്റ്റിലായത്. ഒഡീഷയില്‍ നിന്നും ചില്ലറ വില്‍പ്പനക്കായി ധന്‍ബാദ് എക്സ്പ്രസ് ട്രെയിനില്‍ കഞ്ചാവ് കൊണ്ടുവരികയായിരുന്ന യുവാക്കള്‍ പൊലിസ് പരിശോധന കണ്ട് രക്ഷപ്പെടാനൊരുങ്ങിയതിനെ തുടര്‍ന്ന് റെയില്‍വേ പൊലിസ് സാഹസികമായി പിന്തുട ര്‍ന്ന് പിടികൂടുകയായിരുന്നു. ഇരുവരുടേയും ബാഗുകളിലായിരുന്ന കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. റെയില്‍വേ പൊലിസ് എ.എസ്.ഐമാ രായ അനില്‍കുമാര്‍, ശാരദ, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ രജിഷ്, സിവില്‍ പൊലിസ് ഓഫിസര്‍ അബ്ദുല്‍ കലാം, ആര്.പി.എഫ്. കോണ്‍സ്റ്റബിള്‍ മാരായ ശ്രീജിത്ത്, അജീഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
